ഗസ അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് ഇസ്രായേല്‍
കഴിഞ്ഞ ദിവസം ഗസയില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് നടപടി.

ഗസ അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് ഇസ്രായേല്‍. കഴിഞ്ഞ ദിവസം ഗസയില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് നടപടി.
ഗസ അതിര്‍ത്തിയിലെ സൈനിക ബലം കൂട്ടാനാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയും സൈനിക മേധാവിമാരും നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ സൈന്യത്തെ അയച്ചത്. സൈനിക വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തിങ്കളാഴ്ചയാണ് ഫലസ്തീന്‍ സൈന്യം ഇസ്രായേലിലെ തെല്‍അവീവിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയത്. ഏഴോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തോടെ അതിര്‍ത്തിയിലെ സമാധാന അന്തരീക്ഷം തകര്‍ന്നു. ഇസ്രായേലില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടാഴ്ച ബാക്കിയിരിക്കെയാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്. ആക്രമണ ശേഷം ഇന്നലെ അതിര്‍ത്തി ഏകദേശം ശാന്തമായിരുന്നു. അതിനാല്‍ തന്നെ സൈന്യം അല്‍പം പിന്‍വാങ്ങി. പിന്നീട് ഇരുട്ട് വീണതോടെ ഗസയില്‍ നിന്ന് വീണ്ടും റോക്കറ്റ് ആക്രമണം ഉണ്ടായി. കനത്ത സുരക്ഷയിലാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം
Adjust Story Font
16

