തെരേസ മേക്ക് വീണ്ടും തിരിച്ചടി; പരിഷ്കരിച്ച ബ്രെക്സിറ്റ് പ്രമേയവും പരാജയപ്പെട്ടു
ബ്രക്സിറ്റ് കരാര്‍ പാസായാല്‍ രാജിവയ്ക്കാം എന്ന വാഗ്ദാനവുമായാണ് പുതിയ കരാറുമായി തെരേസ മെയ് വീണ്ടുമെത്തിയത്. ആദ്യ രണ്ട് ഉടമ്പടിയില്‍ നിന്നും ഏറെ പരിഷ്കരിച്ചായിരുന്നു മെയ് പാര്‍ലമെന്റില്‍...

പരിഷ്കരിച്ച ബ്രെക്സിറ്റ് പ്രമേയവും ബ്രിട്ടീഷ് പാർലമെന്റില്‍ പരാജയപ്പെട്ടു. പ്രധാനമന്ത്രി തെരേസ മെയുടെ പ്രമേയം 286 ന് എതിരെ 344 വോട്ടിന് പാര്‍ലമെന്റ് തള്ളി. യൂറോപ്യന്‍ യൂണിയന്‍ വിടുന്നതുമായി ബന്ധപ്പെട്ട കരാര്‍ മൂന്നാം തവണയാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളുന്നത്.
ബ്രക്സിറ്റ് കരാര്‍ പാസായാല്‍ രാജിവയ്ക്കാം എന്ന വാഗ്ദാനവുമായാണ് പുതിയ കരാറുമായി തെരേസ മെയ് വീണ്ടുമെത്തിയത്. ആദ്യ രണ്ട് ഉടമ്പടിയില്‍ നിന്നും ഏറെ പരിഷ്കരിച്ചായിരുന്നു മെയ് പാര്‍ലമെന്റില്‍ കരാര്‍ അവതരിപ്പിച്ചത്. എന്നാല്‍ കരാര്‍ 58 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. പരാജയപ്പെട്ടെങ്കിലും ഉടമ്പടിയോടെയുള്ള കരാറിനായി ശ്രമിക്കുമെന്ന് പ്രധാനമന്ത്രി തെരേസെ മെയ് പറഞ്ഞു. മൂന്നാം തവണയും ബ്രക്സിറ്റ് കരാര്‍ പരാജയപ്പെട്ടതോടെ മെയ് രാജിവെക്കണമെന്ന ആവശ്യവും ശക്തമായി.
ആദ്യ തീരുമാനപ്രകാരം ബ്രെക്‌സിറ്റ് പൂര്‍ത്തിയാക്കാനുള്ള അവസാന ദിനം ഇന്നായിരുന്നു. കരാര്‍ വീണ്ടും പരാജയപ്പെട്ടതോടെ ഏപ്രില്‍ 12ന് ഉപാധികളില്ലാതെ യൂണിയനില്‍ നിന്നും പുറത്ത് പോകുകയോ അല്ലാത്ത പക്ഷം ബ്രക്സിറ്റ് കാലാവധി മെയ് 22ല്‍ നിന്ന് നീട്ടിത്തരാന്‍ അപേക്ഷിക്കുകയോ ചെയ്യണം. തിങ്കളാഴ്ച വീണ്ടും പാര്‍ലമെന്റ് ചേര്‍ന്ന് ബദല്‍ നടപടികള്‍ സ്വീകരിക്കും. പുതിയ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ പത്തിന് യൂറോപ്യന്‍ കൌണ്‍സില്‍ വിളിച്ചു ചേര്‍ത്തതായി അധ്യക്ഷന്‍ ഡോണള്‍ഡ് ടസ്ക് അറിയിച്ചു.
Adjust Story Font
16

