Quantcast

ബ്രിട്ടണിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച ബ്രെക്സിറ്റ് കരാർ മൂന്നാം തവണയും വോട്ടിനിട്ട് തള്ളിപ്പോയ സാഹചര്യത്തിലാണ് കരാറിന് നാല് ബദൽ നിർദ്ദേശങ്ങൾ ബ്രിട്ടീഷ് പാർലമെന്റ് മുന്നോട്ട് വെച്ചത്

MediaOne Logo

Web Desk

  • Published:

    2 April 2019 8:13 AM IST

ബ്രിട്ടണിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു
X

ബ്രിട്ടണിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ബ്രെക്സിറ്റ് കരാർ നടപ്പാക്കുന്നതിനായി മുന്നോട്ട് വെച്ച നാല് ബദൽ നിർദ്ദേശങ്ങളും ബ്രിട്ടീഷ് പാർലമെന്റ് തള്ളി. ഏപ്രിൽ പന്ത്രണ്ടാണ് ബ്രിട്ടണ്‍ യൂറോപ്യൻ യൂണിയൻ വിടാനുള്ള അന്തിമ തീയ്യതി.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച ബ്രെക്സിറ്റ് കരാർ മൂന്നാം തവണയും വോട്ടിനിട്ട് തള്ളിപ്പോയ സാഹചര്യത്തിലാണ് കരാറിന് നാല് ബദൽ നിർദ്ദേശങ്ങൾ ബ്രിട്ടീഷ് പാർലമെന്റ് മുന്നോട്ട് വെച്ചത്. വീണ്ടും ജനഹിത പരിശോധന നടത്തുക, ബ്രെക്സിറ്റിന് ശേഷവും സാമ്പത്തിക ഇടപാടുകളിൽ യൂറോപ്യൻ യൂണിയനുമായി യോജിച്ച് പ്രവർത്തിക്കുക, ബ്രെക്സിറ്റ് ഉപേക്ഷിക്കുക, കസ്റ്റംസ് യൂണിയനിൽ തുടരുക എന്നിവയായിരുന്നു നാല് നിർദ്ദേശങ്ങൾ.

എന്നാൽ നാല് നിർദ്ദേശങ്ങളും വോട്ടെടുപ്പിൽ കേവല ഭൂരിപക്ഷം ലഭിക്കാതെ തള്ളിപ്പോവുകയായിരുന്നു. അതിന് മുമ്പ് തെരേസ മേ ഭേദഗതികൾ വരുത്തിയ കരാർ നാലാമതും പാർലമെന്റിൽ അവതരിപ്പിക്കാനാണ് സാധ്യത. കരാർ പാസ്സാക്കാൻ കഴിഞ്ഞില്ലെങ്കിൽ ബ്രിട്ടൺ കരാറില്ലാതെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു പോകേണ്ടി വരും. ബ്രെക്സിറ്റ് നടപ്പാക്കുന്നതിലെ അനിശ്ചിതത്വം ചർച്ച ചെയ്യാൻ യൂറോപ്യൻ യൂണിയൻ ഈ മാസം 10ന് യോഗം വിളിച്ചിട്ടുണ്ട്.

TAGS :

Next Story