ഇസ്രായേല്‍ പൊതു തെരഞ്ഞെടുപ്പില്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ ഒപ്പത്തിനൊപ്പമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍
ഇന്നലെയാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. ഔദ്യോഗിക ഫല പ്രഖ്യാപനം ഇന്നുണ്ടാകും.ഒരു പാര്‍ട്ടിക്കും ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് ഇസ്രായേലില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.

ഇസ്രായേല്‍ പൊതു തെരഞ്ഞെടുപ്പില്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ ഒപ്പത്തിനൊപ്പമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഇന്നലെയാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. ഔദ്യോഗിക ഫല പ്രഖ്യാപനം ഇന്നുണ്ടാകും.ഒരു പാര്‍ട്ടിക്കും ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് ഇസ്രായേലില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.
120 അംഗ നെസറ്റില്‍ നിലവിലെ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് 33 മുതല്‍ 36 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലം. പ്രധാന എതിരാളി ബെന്നി ഗാന്‍സിന്റ ബ്ലൂ ആന്റ് വൈറ്റ് സഖ്യത്തിന് 37 സീറ്റുകള്‍ വരെ ലഭിക്കാമെന്നും സര്‍വേ പറയുന്നു. ബെന്യമിന്‍ നെതന്യാഹുവും ബെന്നി ഗാന്‍സും വിജയം അവകാശപ്പട്ട് രംഗത്തെത്തിയിട്ടുണ്ട്.
14 പാര്‍ട്ടികള്‍ മത്സര രംഗത്തുണ്ട്. മറ്റു പ്രധാന പാര്‍ട്ടികള്‍ നെതന്യാഹുവിന് പിന്തുണ നല്‍കി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതയുണ്ട്.മുന്‍ സൈനിക മേധാവി ബെന്നി ഗാന്‍സ് നെതന്യാഹുവിന് കടുത്ത വെല്ലുവിളിയാണുയര്‍ത്തിയത്.
.സ്ഥാനാര്‍ഥികള്‍ക്കല്ല പാര്‍ട്ടികള്‍ക്കാണ് ഇസ്രായേലില്‍ വോട്ടുചെയ്യുക. 3.25 ശതമാനം വോട്ട് നേടിയാല്‍ ആ പാര്‍ട്ടിക്ക് ഒരു സീറ്റ് ലഭിക്കും. വോട്ടു ശതമാനം കൂടിയാല്‍ സീറ്റിന്റെ എണ്ണവും കൂടും. ഔദ്യോഗിക ഫല പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും. ഒരിക്കല്‍ കൂടി അധികാരത്തിലേറിയാല്‍ ഏറ്റവും കൂടുതല്‍ കാലം ഇസ്രായേലിന്റെ പ്രധാനമന്ത്രിയാകുന്ന വ്യക്തിയെന്ന റെക്കോര്‍ഡ് നെതന്യാഹുവിന് സ്വന്തമാകും.
Adjust Story Font
16

