Quantcast

ട്രംപിന്റെ കുടിയേറ്റ നിയമങ്ങൾ പ്രതിഷേധാര്‍ഹം; ഇൽഹാൻ ഒമർ 

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിവാദപരമായ അഞ്ചു മുസ്‌ലിം രാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്കുള്ള യാത്ര നിരോധനത്തിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി നിയമനിർമാണം അവതരിപ്പിച്ചു.

MediaOne Logo

Election Fellow

  • Published:

    11 April 2019 11:16 AM IST

ട്രംപിന്റെ കുടിയേറ്റ നിയമങ്ങൾ പ്രതിഷേധാര്‍ഹം; ഇൽഹാൻ ഒമർ 
X

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദപരമായ അഞ്ചു മുസ്‌ലിം രാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്കുള്ള യാത്ര നിരോധന നിയന്ത്രണത്തിനെതിരെ ഡെമോക്രാറ്റുകള്‍ നിയമനിർമാണം അവതരിപ്പിച്ചു.

"ആയിരകണക്കിന് അമേരിക്കൻ പൗരന്മാരാണ് ഇണകളിൽ നിന്നും വേർപിരിഞ്ഞു ജീവിക്കാൻ നിർബന്ധിതരാവുന്നത്, കുട്ടികൾക്ക് അവരുടെ പ്രിയപെട്ടവരുമായി സമയം ചിലവഴിക്കാൻ കഴിയുന്നില്ല." കാലിഫോർണിയയിൽ നിന്നുള്ള ഡെമോക്രാറ്റ് പ്രതിനിധി ജൂഡി ചുവിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സെനറ്റർ ക്രിസ് കൂൺ പറഞ്ഞു.

"പ്രിയപെട്ടവരുടെ മരണത്തിൽ ദുഃഖിക്കാനോ കല്യാണ ആഘോഷങ്ങളിലോ ജനനങ്ങളിലോ സന്തോഷിക്കാനോ ആയിരകണക്കിന് ആളുകൾക്ക് സാധിക്കുന്നില്ല."

മുസ്‌ലിം കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്നും തടയുമെന്ന് 2016 രാഷ്ട്രപ്രതി തെരഞ്ഞെടുപ്പിൽ ട്രംപ് പ്രചാരണം നടത്തിയിരുന്നു. 2017 ജനുവരിയിൽ അധികാരത്തിലേറിയതിനു ശേഷം അമേരിക്കയുടെ അഭയാർത്ഥി നയങ്ങളില്‍ മാറ്റം വരുത്തുകയും മുസ്‌ലിം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ചില പ്രത്യേക ഗ്രൂപ്പുകളുടെ പ്രവേശനം തടയുന്ന ട്രംപിന്റെ യു.എസ് കുടിയേറ്റ നിയമവും നാച്ചുറലൈസേഷൻ നിയമത്തിനേയും ഭേദഗതി ചെയ്യണമെന്ന ആവശ്യമാണ് ഡെമോക്രറ്റിന്റെ ബില്ലിലുള്ളത്. 2020 ഡെമോക്രാറ്റിക്‌ നോമിനേഷൻ പ്രതിനിധികളും സെനറ്റിലെ നമ്പർ 2 ഡെമോക്രറ്റായ സെനറ്റർ ഡിക്ക് ഡർബിനും ഡെമോക്രാറ്റ് ബില്ലിനെ പിന്തുണച്ചിരുന്നു.

'വെറുപ്പുളവാക്കുന്ന പരിശ്രമം'

വാഷിംഗ്ടൺ ഡിസിയിലെ ഒരു പത്രസമ്മേളനത്തിനിടയിൽ, പ്രതിനിധി സഭയിലെ മൂന്ന് മുസ്‍ലിം അംഗങ്ങളായ കോൺഗ്രസ് വനിതാ പ്രസിഡന്റ് ഇൽഹാൻ ഒമർ, റാഷിതാ തലൈബ്, കോൺഗ്രസ് അംഗം ആന്ദ്രേ കാർസൺ എന്നിവർ ഈ ബില്ലിനെ പിന്തുണച്ചു.

"12 വയസ്സുള്ളപ്പോൾ ഒരു അഭയാർത്ഥി ക്യാമ്പിൽ നിന്നാണ് ഞാൻ ഇവിടെ എത്തിയത്, ഭീകരമായ ഒരു യുദ്ധത്തിൽ നിന്നും രക്ഷപെടാൻ വേണ്ടി ഓടിയൊളിച്ച ഒരു യാത്രയായിരുന്നു അത്. അമേരിക്കയിൽ അഭയം തേടുന്ന ഒരു അഭയാർഥി ക്യാമ്പിൽ ഞങ്ങൾ നാലു വർഷം ചിലവഴിച്ചു. പക്ഷെ, ഞാൻ ഈ രാജ്യത്തു തന്നെ വന്നതിന്റെ കാരണം, സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും നീതിയുടെയുമായിരുന്നു അമേരിക്കയുടെ വാഗ്‌ദാനം." ഇൽഹാൻ പറഞ്ഞു.

ഞാൻ ഈ രാജ്യത്തു തന്നെ വന്നതിന്റെ കാരണം, സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും നീതിയുടെയുമായിരുന്നു അമേരിക്കയുടെ വാഗ്‌ദാനം - ഇൽഹാൻ

ഇരുപത് വർഷം കഴിഞ്ഞ് നോക്കുമ്പോൾ അത്തരത്തിലെ അടിസ്ഥാന ആശയങ്ങൾ അപകടത്തിലായിരിക്കുകയാണ്.ഞാൻ ജനിച്ച രാജ്യം ഇന്ന് അമേരിക്കയിലേക്ക് വരുന്ന നിരോധിത രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു"

ഡെമോക്രാറ്റ് നിയന്ത്രണത്തിലുള്ള നിയുക്ത പ്രതിനിധി സഭയിൽ ഈ വർഷം മുതൽ ബിൽ വരികയാണ്. എന്നാല്‍ ബില്ലിന് അമേരിക്കൻ സെനറ്റിൽ റിപ്പബ്ലിക്കൻ നേതാക്കളുടെ എതിർപ്പുകൾ നേരിടേണ്ടി വരും.

TAGS :

Next Story