Quantcast

ചൈനയില്‍ ട്രെയിന്‍ പാളം തെറ്റി വീട്ടിലേക്ക് ഇടിച്ചു കയറി; ആറ് മരണം

അപകടത്തിന്റെ കാരണം ഇപ്പോഴും എന്താണെന്ന് അധികൃതർക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല

MediaOne Logo

Web Desk

  • Published:

    12 April 2019 10:23 PM IST

ചൈനയില്‍ ട്രെയിന്‍ പാളം തെറ്റി വീട്ടിലേക്ക് ഇടിച്ചു കയറി; ആറ് മരണം
X

ചൈനയില്‍ ചരക്ക് തീവണ്ടി പാളം തെറ്റി സമീപത്തുള്ള വീട്ടിലേക്ക് ഇടിച്ചു കയറി. ഗോങ്യയിയില്‍ വെച്ചായിരുന്നു സംഭവം.

അലുമിനിയം അയിര് കൊണ്ടു പോയ ട്രെയിനാണ് പാളംതെറ്റിയത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് ട്രെയിൻ പാളം തെറ്റി സമീപത്തെ വീട്ടിലേക്ക് ഇടിച്ചുകയറിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ നാല് ജീവനക്കാരുടെയും, രണ്ട് സിവിലിയന്‍മാരുടെയും മൃതദേഹങ്ങൾ കണ്ടെത്തി.

അലുമിനിയം അയിരുകള്‍ നിറഞ്ഞ പതിനാലു വാഗണുകൾ ഒന്നിന് മുകളില്‍ ഒന്നായി വീണത് രക്ഷാപ്രവർത്തനത്തിനെ ദുരിതപൂര്‍ണമാക്കിയതായി ഗോങ്യയി അധികൃതര്‍ അറിയിച്ചു. ചൈനയിലെ ഏറ്റവും വലിയ സംസ്ഥാന ഉടമസ്‌ഥതയിലുള്ള അലുമിനിയം പ്രൊഡ്യൂസറായ ചാൾക്കോയുടെ ട്രെയ്നാണ് അപകടത്തില്‍ പെട്ടത്. ഓരോ ബോഗിയിലും 60 ടൺ അലുമിനിയത്തിന്റെ അയിരുകളാണ് ഉണ്ടായിരുന്നത്. അപകടത്തിന്റെ കാരണം ഇപ്പോഴും എന്താണെന്ന് അധികൃതർക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

TAGS :

Next Story