ഇന്തോനേഷ്യയില്‍ ജോകോ വിദോദെക്ക് തന്നെ സാധ്യത
രാജ്യത്തുടനീളം വോട്ടിങ്ങില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് പ്രസിഡന്റ് സ്ഥാനാര്‍ഥി പ്രബാവോ സുബിയന്തോ ആരോപിച്ചു

ഇന്ത്യോനേഷ്യയിലെ പ്രസിഡന്റ് ഇലക്ഷന്റെ അനൌദ്യോഗിക ഫലങ്ങള്‍ പുറത്ത് വന്നു. നിലവിലെ പ്രസിഡന്റ് ജോകോ വിദോദെ തന്നെ വിജയിക്കാന്‍ സാധ്യത. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വലിയ രീതിയിലുള്ള ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് പ്രസിഡന്റ് സ്ഥാനാര്‍ഥി റിട്ടേര്‍ഡ് ജനറല്‍ പ്രബാവോ സുബിയാന്തോ.
തുടര്‍ച്ചയായ രണ്ടാം തവണയും ജോക്കോ വിദോദോ ഇന്ത്യോനേഷ്യന്‍ പ്രസിഡന്റാകാനാണ് സാധ്യത. 55 ശതമാനത്തിലധികം വോട്ടുകള്‍ നേടി വിജയത്തിലെത്തുമെന്നാണ് സര്‍വേകള്‍ പറയുന്നത്. പ്രബാവോയേക്കാള്‍ 10 ശതമാനത്തിലധികം വോട്ട് നേടുമെന്നും പറയുന്നു. മേയിലാണ് ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകുക.
താന്‍ ജയിച്ചതായി പ്രഖ്യാപിച്ച് കൊണ്ട് പ്രസിഡന്റ് ജോക്കോ വിദോദെ രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. 12 സര്‍വേകള്‍ 54.5 ശതമാനം വോട്ട് തനിക്ക് ലഭിക്കുമെന്ന് പറയുന്നുണ്ടെന്നും വിദോദെ പറഞ്ഞു. എന്നാല്‍ രാജ്യത്തുടനീളം വോട്ടിങ്ങില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് പ്രസിഡന്റ് സ്ഥാനാര്‍ഥി പ്രബാവോ സുബിയന്തോ ആരോപിച്ചു.
ലോകത്തിലെ ഏറ്റവും വലിയ മുസ്‍ലി രാഷ്ട്രമാണ് ഇന്തോന്യേഷ്യ. രാജ്യത്ത് 19.2 കോടിയിലധികം വോട്ടര്‍മാരാണുള്ളത്. ഇന്ത്യോനേഷ്യയില്‍ ആദ്യമായാണ് പ്രസിഡന്റ്, നിയമസഭ അംഗങ്ങള്‍, പ്രാദേശിക ജനപ്രതിനിധികളെയും തെരഞ്ഞെടുക്കാന്‍ ഒറ്റ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Adjust Story Font
16

