സമ്പത്തിന്റെയും വിജയങ്ങളുടെയും പിന്നാലെ പോകരുത്; ഫ്രാന്‍സിസ് മാര്‍പാപ്പാ
ദൈവപുത്രന്‍ ലോകത്തിന് നല്‍കിയ സന്ദേശം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്നും മാര്‍പ്പാപ്പയുടെ ആഹ്വാനം

സമ്പത്തിന്റെയും വിജയങ്ങളുടെയും പിന്നാലെ പോകരുതെന്ന് ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ദൈവപുത്രന്‍ ലോകത്തിന് നല്‍കിയ സന്ദേശം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്നും മാര്‍പ്പാപ്പയുടെ ആഹ്വാനം. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന പ്രത്യേക പ്രാര്‍ഥനകളില്‍ ഒരു ലക്ഷത്തിലേറെ വിശ്വാസികള്‍ പങ്കെടുത്തു. വിദ്വേഷ ചിന്ത കൈവെടിയണമെന്ന് ആഹ്വാനം ചെയ്തായിരുന്നു മാര്‍പാപ്പയുടെ സന്ദേശം തുടങ്ങിയത്. സമ്പത്തിന്റെ പ്രഭയില്‍ വീഴാതെയാകണം ജീവിതം. കഴിഞ്ഞു പോയ കാര്യങ്ങളില്‍ ജീവിതത്തിന്റെ അര്‍ഥം തേടരുത്.
ദുരിതങ്ങള്‍ പേറി ഹൃദയം ശൂന്യമാകുമ്പോള്‍ മരണമാണ് ജീവതത്തേക്കാള്‍ ശക്തിയുള്ളതെന്ന് തോന്നിയേക്കാം. പക്ഷെ, പ്രതിസന്ധികളില്‍ പ്രതീക്ഷ കൈവെടിയരുതെന്നും മാര്‍പ്പാപ്പ ഓര്‍മ്മപ്പെടുത്തി. ദൈവത്തില്‍ ആശ്രയിക്കുക. ആത്മാഭിമാനത്തിനും സന്തോഷത്തിനും ജോലിക്കും പ്രാധാന്യം നല്‍കുക. എന്നിങ്ങനെ ലോകത്തിന് പ്രതീക്ഷ നല്‍കുന്നതായിരുന്നു സന്ദേശം. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഉയിര്‍പ്പ് ശുശ്രൂഷയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഒരു ലക്ഷത്തിലേറെ വിശ്വാസികളാണ് പങ്കെടുത്തത്.
Adjust Story Font
16

