Quantcast

ഇന്തോനേഷ്യയില്‍ അമിത ജോലി ഭാരം മൂലം മരിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ എണ്ണം 300 കടന്നു

വിശ്രമമില്ലാതെ ജോലിയെടുക്കേണ്ടി വന്നതാണ് ഇത്രയും പേരുടെ മരണത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

MediaOne Logo

Web Desk

  • Published:

    30 April 2019 10:05 AM IST

ഇന്തോനേഷ്യയില്‍ അമിത ജോലി ഭാരം മൂലം മരിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ എണ്ണം 300 കടന്നു
X

ഇന്തോനേഷ്യയില്‍ അമിത ജോലി ഭാരം മൂലം മരിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ എണ്ണം 300 കടന്നു. വിശ്രമമില്ലാതെ ജോലിയെടുക്കേണ്ടി വന്നതാണ് ഇത്രയും പേരുടെ മരണത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 311 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് ഇതു വരെ മരിച്ചത്. തളര്‍ച്ചയും ഹൃദയാഘാതവുമാണ് മിക്കവരുടെയും ജീവനെടുത്തത്. 2232 പേര്‍ ഇപ്പോഴും ചികിത്സയിലാണ്.

പോളിങിന് മുന്നോടിയായുള്ള നടപടി ക്രമങ്ങള്‍ മുതല്‍ ദശലക്ഷക്കണക്കിന് ബാലറ്റ് പേപ്പറുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നത് വരെയുള്ള അധ്വാനവും മതിയായ വിശ്രമം ലഭിക്കാത്തതുമാണ് അപകടത്തിലേക്ക് നയിച്ചത്. റിസര്‍വ് ജീവനക്കാര്‍ ഇല്ലാതിരുന്നതും ജീവനക്കാരുടെ ജോലിഭാരം കൂട്ടി. നിരവധി താല്‍കാലിക ജീവനക്കാരെ തെരഞ്ഞെടുപ്പ് ജോലിക്ക് മെഡിക്കല്‍ പരിശോധനകള്‍ ഇല്ലാതെ നിയമിച്ചതും വിനയായി.

മരിച്ചവരുടെ കുടുംബങ്ങള്ക്ക്സര്‍ക്കാര്‍ ഒരു വര്‍ഷത്തെ വേതനം നഷ്ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. 19 കോടി 19 കോടി എട്ട് ലക്ഷം വോട്ടര്‍മാര്‍ക്കായി 60 ലക്ഷം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രസിഡന്റ് തെരഞ്ഞെടുപ്പ്, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എന്നിവ ഏപ്രില്‍ 17 ന് ഒന്നിച്ചാണ് നടത്തിയത്.

TAGS :

Next Story