Quantcast

വേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വീഡനില്‍ വിമാനകമ്പനി ജീവനക്കാരുടെ സമരം ശക്തമാകുന്നു

സമരത്തെ തുടര്‍ന്ന് ആയിരത്തിലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി

MediaOne Logo

Web Desk

  • Published:

    30 April 2019 9:43 AM IST

വേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വീഡനില്‍ വിമാനകമ്പനി ജീവനക്കാരുടെ സമരം ശക്തമാകുന്നു
X

വേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വീഡനില്‍ വിമാനകമ്പനി ജീവനക്കാരുടെ സമരം ശക്തമാകുന്നു. സമരത്തെ തുടര്‍ന്ന് ആയിരത്തിലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി. 2 ലക്ഷത്തിലധികം യാത്രക്കാരാണ് ‌‌‌‌‌‌ഇത് മൂലം വലഞ്ഞത്.

വേതനം വര്‍ധിപ്പിക്കുക, ഡ്യൂട്ടി സമയം പരിഷ്കരിക്കുക, ആനൂകൂല്യങ്ങള്‍ , സ്ഥാനകയറ്റം എന്നിവയില്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സ്വീഡനില്‍ സ്കേഡിനേവിയന്‍ എയര്‍ലൈന്‍സിന്റെ ജീവനക്കാര്‍ സമരം ആരംഭിച്ചത്.

സമരം ശക്തമായതോടെ 1200 വിമാനസര്‍വീസുകളാണ് റദ്ദാക്കിയത്. ഇത് മൂലം 280,000 യാത്രക്കാരാണ് വലഞ്ഞത്. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം സമരത്തില്‍ നിന്നും പിന്മാറില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.എന്നാല്‍ തസമരക്കാരുടെ നിലപാട് അംഗീകരിക്കാനാകില്ലെന്നും ഇതിന് അവസാനം കണേണ്ടതുണ്ടെന്നും വിമാനകന്പനി അധികൃതര്‍ വ്യക്തമാക്കി.

TAGS :

Next Story