ജപ്പാന്‍ ചക്രവര്‍ത്തി അകിഹിറ്റോ സ്ഥാനമൊഴിഞ്ഞു
അവസാനമാകുന്നത് 30 വര്‍ഷം തുടര്‍ന്ന ഭരണം

ജപ്പാന്‍ ചക്രവര്‍ത്തി അകിഹിറ്റോ സ്ഥാനമൊഴിഞ്ഞു. ഇതോടെ 30 വര്‍ഷമായി തുടര്‍ന്നുവന്ന അകിഹിറ്റോയുടെ ഭരണത്തിന് അവസാനമായി. ടോകിയോയിലെ ഇംപീരിയല്‍ പാലസിലാണ് അദ്ദേഹം തന്റെ വിടവാങ്ങല്‍ പ്രഖ്യാപിച്ചത്.
ഒരു ചരിത്ര മുഹൂര്‍ത്തത്തിനാണ് ഇന്നലെ ഇംപീരിയല്‍ പാലസ് സാക്ഷിയായത്. 30 വര്‍ഷമായി തുടര്‍ന്നുവന്ന പദവിയില്‍ നിന്ന് താഴെയിറങ്ങിയിരിക്കുകയാണ് ചക്രവര്‍ത്തി അകിഹിറ്റോ. അനാരോഗ്യം കണക്കിലെടുത്താണ് പദവിയൊഴിയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും അകിഹിറ്റോ പറഞ്ഞു. 85ആം വയസിലാണ് അകിഹിറ്റോ അധികാരമൊഴിയുന്നത്. 200 വര്‍ഷം വരെ തുടരാന്‍ അധികാരമുള്ള ഏക വ്യക്തിയാണ് അദ്ദേഹം. ഇന്നലെ നടന്ന ചടങ്ങില്‍ ചക്രവര്‍ത്തി പദവിയുടെ അടയാളമായി സൂക്ഷിച്ചിരുന്ന വസ്തുക്കള്‍ അദ്ദേഹം തിരിച്ചു നല്‍കി.
അകിഹിറ്റോക്ക് ശേഷം പുതിയ ചക്രവര്‍ത്തിയെ തീരുമാനിച്ചു. അദ്ദേഹത്തിന്റെ മൂത്ത മകന്‍ ക്രൌണ്‍ പ്രിന്‍സ് നറുഹിറ്റോയാണ് പുതിയ ചക്രവര്‍ത്തി. ഇന്ന് അദ്ദേഹം അധികാരമേല്‍ക്കും.
Adjust Story Font
16

