Quantcast

ഇസ്രായേല്‍ പ്രധാനമന്ത്രിയായി ബെഞ്ചമിന് നെതന്യാഹു സത്യപ്രതിജ്ഞ ചെയ്തു

MediaOne Logo

Web Desk

  • Published:

    1 May 2019 11:17 AM IST

ഇസ്രായേല്‍ പ്രധാനമന്ത്രിയായി ബെഞ്ചമിന് നെതന്യാഹു സത്യപ്രതിജ്ഞ ചെയ്തു
X

ഇസ്രായേല്‍ പ്രധാനമന്ത്രിയായി ബെഞ്ചമിന് നെതന്യാഹു സത്യപ്രതിജ്ഞ ചെയ്തു. ഇത് അഞ്ചാം തവണയാണ് പ്രധാന മന്ത്രിയായി നെതന്യാഹു അധികാരമേല്‍ക്കുന്നത്. സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് നെതന്യാഹു വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നത്. ഇസ്രയേലിനെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രി എന്ന റെക്കോര്‍ഡിലേക്കാണ് ബെഞ്ചമിന്‍ നൈതന്യാഹു വിജയിച്ചു കയറിയത്.

ഏപ്രില്‍ ഒമ്പതിന് നടന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നെതന്യാഹുവിന്റെ ലികുഡ് പാർട്ടിക്ക്
35 സീറ്റുകളാണ് ലഭിച്ചത്. പ്രതിപക്ഷമായ മുന്‍ സൈനിക മേധാവി ബെന്നി ഗ്ലാന്‍റ്സിന്റെ പാര്ട്ടിയായ ബ്ലൂ ആൻറ് വൈറ്റ് സഖ്യത്തിനും 35 സീറ്റുകൾ ലഭിച്ചു. തീവ്രവലതുപക്ഷ പാർട്ടികളുടെ പിന്തുണ ഉറപ്പിച്ചാണ് നെതന്യാഹു സർക്കാർ രൂപവത്കരണത്തിനൊരുങ്ങുന്നത്. 120 അംഗ പാർലമെന്റിൽ ഭൂരിപക്ഷത്തിന് 65 സീറ്റുകൾ വേണം. സഖ്യകക്ഷികളുടെ പിന്തുണയോടെ വീണ്ടും അദ്ദേഹം അധികാരത്തില്‍ എത്തുകയായിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഇസ്രായേല്‍ പ്രസിഡന്‍റ്‍ റുവെന്‍ റിവ്‍ലിന്‍ ഔദ്യോഗികമായി നാമനിര്‍ദേശം ചെയ്‍തിരുന്നു. നൈതന്യാഹുവിനും ഭാര്യയ്ക്കുമെതിരെ ഉണ്ടായ കടുത്ത അഴിമതിയാരോപണങ്ങളെയെല്ലാം അതിജീവിച്ചാണ് വീണ്ടും നെതന്യാഹു അധികാരത്തിലെത്തുന്നത്.

TAGS :

Next Story