ആ തിമിംഗലം കടലിലെ ചാരനോ?...
നോര്‍വെ തീരത്ത് പിടിയിലായ തിമിംഗലം റഷ്യന്‍ ചാരനെന്ന് സംശയം. റഷ്യയുടെ വടക്കന്‍ തീരത്തെ ആര്‍ട്ടിക്ക് ഐലന്റിനു സമീപത്തെ മത്സ്യത്തൊഴിലാളികളാണ് തിമിംഗലത്തെ ആദ്യം കണ്ടത്ത്.

കഴുത്തില്‍ ഗോ പ്രോ കാമറയുമായി റഷ്യയുടെ ചാരനെന്ന് സംശയിക്കുന്ന തിമിംഗലം നോര്‍മന്‍ തീരത്ത് പിടിയില്‍. റഷ്യയുടെ വടക്കന്‍ തീരത്തെ ആര്‍ട്ടിക്ക് ഐലന്റിനു സമീപത്തെ മത്സ്യത്തൊഴിലാളികളാണ് തിമിംഗലത്തെ ആദ്യം കണ്ടത്ത്. തുടര്‍ച്ചയായി ബോട്ടിനു സമീപത്തുവരുന്ന തിമിംഗലത്തെ ആദ്യം ശ്രദ്ധിച്ചില്ലങ്കിലും അതിന്റെ കഴുത്തിലെ കെട്ടുകണ്ട് സംശയം പ്രകടിപ്പിക്കുകയായിരുന്നു. മനുഷ്യരോട് പെട്ടെന്നു ഇണങ്ങിയ തിമിംഗലം രണ്ടു ദിവസത്തോളം മത്സ്യബന്ധന ബോട്ടിനെ പിന്‍തുടര്‍ന്നു. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിനെ വിവരം അറിയിച്ചു.
ബെലുഗ ഇനത്തില്‍പ്പെട്ട തിമിംഗലത്തിന് റഷ്യന്‍ സൈന്യത്തില്‍ കുതിരകള്‍ക്കുപയോഗിക്കുന്ന പ്രത്യേകതരം കടിഞ്ഞാണായിരുന്നു ധരിപ്പിച്ചിരുന്നത്. മാത്രമല്ല കാമറ ഹോള്‍ഡറില്‍ സെയ്ന്റ് പീറ്റേഴ്സ് ബര്‍ഗറിന്റെ പേരിള്ള ലേബലും കണ്ടെത്തി. ചാരനാണെന്ന് ഉറപ്പിച്ചിട്ടില്ലെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഇത് സാരമായി ബാധിക്കാനാണ് സാധ്യത. ചാരപ്രവര്‍ത്തങ്ങള്‍ക്കും ആശയവിനിമയത്തിനുമായി പല രാജ്യങ്ങളും പക്ഷികളേയും മൃഗങ്ങളേയും ഉപയോഗിക്കാറുണ്ട്. മറ്റുരാജ്യങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതില്‍ റഷ്യക്കുള്ള താല്‍പ്പര്യം മുന്‍പും വെളിപ്പെട്ടിട്ടുള്ളതിനാല്‍ എല്ലായിടത്തും റഷ്യ തന്നെയാണ് സംശയ ദൃഷ്ടിയില്‍.
സൈനികാവിശ്യങ്ങള്‍ക്കായി തിമിംഗലങ്ങളെ ഉപയോഗിക്കുന്ന പ്രത്യേക കേന്ദ്രം റഷ്യയ്ക്ക് ക്രിമിയയിലെ സെവാസ്റ്റോപ്പോളില്‍ ഉണ്ടെന്നാണ് വിവരം. വിദേശ ചാരന്മാരെ വധിക്കാന്‍ പോലും മടിക്കാത്ത തരത്തിലുള്ള പരിശീലനമാണ് ഇവയ്ക്ക് നല്‍കി വരുന്നത്. റഷ്യന്‍ നാവിക സേനയെപ്പോലെ യു.എസ് ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളും തിമിംഗലം, ഡോള്‍ഫിന്‍, കടല്‍ക്കുതിര തുടങ്ങിയ ജലജീവികളെ യുദ്ധാവശ്യങ്ങള്‍ക്കായി പരിശീലിപ്പിക്കുണ്ട്.
Adjust Story Font
16

