ശ്രീലങ്കയില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചു
പള്ളികളില്‍ കുര്‍ബാന പുനരാരംഭിക്കുമെന്ന് കത്തോലിക്ക സഭ

ശ്രീലങ്കയില്‍ പള്ളികളില്‍ കുര്‍ബാന പുനരാരംഭിക്കുമെന്ന് കത്തോലിക്ക സഭ. ഈസ്റ്റര്‍ ദിനത്തിലെ സ്ഫോടനത്തെ തുടര്‍ന്നാണ് പരസ്യമായ കുര്‍ബാന താത്കാലികമായി നിര്‍ത്തിവെച്ചത്. സോഷ്യല്‍മീഡിയക്ക് ഏര്‍പ്പെടുത്തിയ നിരോധനവും ശ്രീലങ്കന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.
മെയ് അഞ്ച് മുതല്‍ ശ്രീലങ്കയിലെ ഏതാനും പള്ളികളിൽ പരസ്യമായ കുര്‍ബാന പുനരാരംഭിക്കുമെന്ന് കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് അറിയിച്ചു. കര്‍ശന സുരക്ഷയിലാകും കുര്‍ബാന. ഇടവകാംഗങ്ങളെ ഉൾപ്പെടുത്തി വിജിലൻസ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. പള്ളിയിൽ പ്രവേശിക്കുന്ന ഓരോരുത്തരെയും കമ്മിറ്റി പരിശോധിച്ച ശേഷമേ പള്ളിക്കുള്ളില്‍ പ്രവേശിപ്പിക്കു എന്നും കർദിനാൾ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം കൂടുതൽ പള്ളികളിൽ പരസ്യമായ കുര്‍ബാന അർപ്പണം ആരംഭിക്കു. കഴിഞ്ഞ ഞായറാഴ്ച സ്വകാര്യ ചാപ്പലിൽ കർദിനാൾ അർപ്പിച്ച കുര്‍ബാനയില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് രജപക്സെ തുടങ്ങിയവർ പങ്കെടുത്തു. രാജ്യവ്യാപകമായി ടിവിയിൽ സംപ്രേഷണം ചെയ്ത കുര്‍ബാനയില്‍ വിശ്വാസികൾ വീടുകളിലിരുന്നു സംബന്ധിച്ചു. സ്ഫോടനങ്ങളെത്തുടർന്ന് സോഷ്യൽമീഡിയയ്ക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കാന്‍. പ്രസിഡന്റ് മൈത്രിപാല സിരിസേന നിർദേശം നല്കി. ഫേസ്ബുക്ക്, വാട്സാപ്, യുട്യൂബ് തുടങ്ങിയവയായിരുന്നു നിരോധിച്ചിരുന്നത്.
ഈസ്റ്റർദിന സ്ഫോടനങ്ങളെത്തുടർന്നാണ് പരസ്യമായുള്ള കുര്‍ബാന താത്കാലികമായി നിർത്തിവച്ചത്. മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും നടന്ന സ്ഫോടനങ്ങളിൽ 253 പേർ കൊല്ലപ്പെടുകയും 500 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
Adjust Story Font
16

