Quantcast

ശ്രീലങ്കന്‍ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു 

253 പേരാണ് ശ്രീലങ്കയിലെ വിവിധയിടങ്ങളില്‍ ഉണ്ടായ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്. 

MediaOne Logo

Web Desk

  • Published:

    2 May 2019 9:29 AM IST

ശ്രീലങ്കന്‍ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു 
X

ശ്രീലങ്കന്‍ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ശ്രീലങ്കന്‍ പൊലീസ്. ബോംബാക്രമണം നടത്തിയവരുടെ പേരും ഫോട്ടോയുമുള്‍പ്പെടെയാണ് പുറത്തുവിട്ടത്. ഇന്നലെയാണ് ഈ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടത്.ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ നടുക്കിയ സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ വിവരങ്ങളാണ് ശ്രീലങ്കന്‍ പൊലീസ് പുറത്തുവിട്ടത്.

ആഡംബര ഹോട്ടലില്‍ സ്ഫോടനം നടത്തിയത് രണ്ട് സഹോദരങ്ങളാണെന്ന് പൊലീസ് വക്താവ് റുവാന്‍ ഗുണശേഖര സ്ഥിരീകരിച്ചു. ഷാഗ്രി ലാ ഹോട്ടല്‍ ഒഴികെ മറ്റെല്ലായിടത്തും ഒരു ചാവേര്‍ മാത്രമാണ് ഉണ്ടായത്. മുഹമ്മദ് അസാം മുബാറക് മുഹമ്മദ് എന്ന ആളാണ് കിങ്സ് ബറിയില്‍ സ്ഫോടനം നടത്തിയത്. ഇയാളുടെ ഭാര്യ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. സെന്റ് ആന്റണി പള്ളിയില്‍ സ്ഫോടനം നടത്തിയ അഹ്മദ് മുആസ് പ്രദേശവാസിയാണ്. ഇയാളുടെ സഹോദരന്‍ അറസ്റ്റിലാണ്. മുഹമ്മദ് ഹാസ്തൂന്‍ എന്നയാളാണ് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ സ്ഫോടനത്തിന് പിന്നില്‍. മുഹമ്മദ് നാസര്‍, മുഹമ്മദ് അസദ്, അബ്ദുല്‍ ലത്തീഫ്, ഫാത്തിമ ഇല്‍ഹാം എന്നിവര്‍ മറ്റിടങ്ങളില്‍ സ്ഫോടനം നടത്തിയെന്നും പൊലീസ് വക്താവ് അറിയിച്ചു. നാഷണല്‍ തൌഹീദ് ജമാഅത്ത്, ജാമിയത്തുല്‍ മില്ലത്ത് ഇബ്രാഹിം എന്നീ ഭീകരസംഘടനയില്‍ പെട്ടവരാണ് സ്ഫോടനത്തില്‍ പ്രവര്‍ത്തിച്ചവരെന്ന് പൊലീസ് അറിയിച്ചു. 253 പേരാണ് ശ്രീലങ്കയിലെ വിവിധയിടങ്ങളില്‍ ഉണ്ടായ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്.

TAGS :

Next Story