Quantcast

യു.എസിലെ ഫ്ലോറിഡയില്‍ 136 യാത്രക്കാരുമായി വിമാനം നദിയിലേക്ക് വീണു; യാത്രക്കാര്‍ സുരക്ഷിതര്‍ 

ഗുരുതരമല്ലാത്ത പരിക്കുകളോടെ 21 പേരെ ആശുപത്രിയിലേക്ക് മാറ്റി. വിമാനത്തിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന്ജാക്സൺവില്ല മേയർ ലെനി കറി ട്വിറ്ററിൽ അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    4 May 2019 10:35 AM IST

യു.എസിലെ ഫ്ലോറിഡയില്‍ 136 യാത്രക്കാരുമായി വിമാനം നദിയിലേക്ക് വീണു; യാത്രക്കാര്‍ സുരക്ഷിതര്‍ 
X

യു.എസിലെ ഫ്ലോറിഡയില്‍ 136 യാത്രക്കാരുമായി വിമാനം നദിയിലേക്ക് വീണു. ഫ്ലോറി‍ഡ ജാക്സൺവിൽ നാവിക വിമാനത്താവളത്തിലെ റൺവേയിൽ ഇറങ്ങാന്‍ ശ്രമിക്കവെ സെന്റ് ജോണ്‍സ് നദിയിലേക്ക് ബോയിങ് 737 വിമാനം വീഴുകയായിരുന്നു. യു.എസ് സൈന്യത്തിനായി ചാർട്ട് ചെയ്ത മിയാമി എയർ ഇന്റർനാഷനലിന്റെ വിമാനമാണ് അപകടത്തിൽപെട്ടത്.

ക്യൂബ ഗ്വാണ്ടനാമോ നാവിക കേന്ദ്രത്തിൽ നിന്നു വരികയായിരുന്ന വിമാനം പ്രാദേശിക സമയം രാത്രി 9.40നാണ് നാവിക വിമാനത്താവളത്തിന് സമീപത്തുള്ള നദിയിലേക്കു തെന്നി നീങ്ങിയത്. ഗുരുതരമല്ലാത്ത പരിക്കുകളോടെ 21 പേരെ ആശുപത്രിയിലേക്ക് മാറ്റി. വിമാനത്തിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന്ജാക്സൺവില്ല മേയർ ലെനി കറി ട്വിറ്ററിൽ അറിയിച്ചു.

TAGS :

Next Story