കിം ജോങ് നാമിനെ വധിച്ച കേസില്‍ അറസ്റ്റിലായ വിയറ്റ്നാം യുവതിക്ക് മോചനം
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ അര്‍ദ്ധസഹോദരനെ വധിച്ച കേസില്‍ അറസ്റ്റിലായ വിയറ്റ്നാം യുവതിക്ക് ജയില്‍ മോചനം. രണ്ട് വര്‍ഷത്തിന് ശേഷമാണ് മോചനം.

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ അര്‍ദ്ധസഹോദരനെ വധിച്ച കേസില്‍ അറസ്റ്റിലായ വിയറ്റ്നാം യുവതിക്ക് ജയില്‍ മോചനം. രണ്ട് വര്‍ഷത്തിന് ശേഷമാണ് മോചനം. കേസില്‍ ജയില്‍ മോചിതയാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇവര്‍. 2017ല്‍ ക്വാലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ കിം ജോങ് നാമിനെ വിഷാംശം കുത്തിവെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
തന്നെ മോചിതയാക്കിയതിന് മലേഷ്യന്‍, വിയറ്റ്നാം സര്‍ക്കാരിന് ദുവാന്‍ തി ഹുഹാങ് കത്ത് വഴി നന്ദി അറീയിച്ചു. ദുവാന്‍റെ മോചനത്തിന് ഇരുസര്‍ക്കാരുകളും ഏറെ സഹായങ്ങള്‍ ചെയ്തിരുന്നു. 2017 ഫ്രബ്രുവരിയില്‍ മലേഷ്യയിലെ ക്വാലലംപൂര്‍ എയര്‍പോര്‍ട്ടില്‍ കിം ജോങ് ഉന്നിന്‍റെ അര്‍ദ്ധസഹോദരന്‍ കിം ജോങ് നാമിനെ നിരോധിച്ച രാസായുധം ഉപയോഗിച്ച് കൊലപ്പെടുത്തി എന്നതാണ് യുവതിക്കെതിരെയുള്ള കേസ്.
ദുവാന്‍ തി ഹുയാങിനൊപ്പം കുറ്റാരോപിതയായ സീദി ഐസ്യാ, മാര്‍ച്ച് മാസത്തില്‍ സ്വതന്ത്രയാക്കപ്പെട്ടിരുന്നു. ഇവരോടൊപ്പം നാല് പുരുഷന്‍മാരും പ്രതികളായിരുന്നുവെങ്കിലും ക്യത്യം നടത്തിയ ഉടനെ തന്നെ ഇവര്‍ മലേഷ്യ വിട്ടു.
Adjust Story Font
16

