Quantcast

440 കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ ബാസ്ക്കറ്റ് ബോള്‍ കോച്ചിന് 180 കൊല്ലത്തേക്ക് തടവ് ശിക്ഷ

43 വയസുകാരനായ ഗ്രെഗ് സ്റ്റീഫൻ വർഷങ്ങളോളം 440ൽപരം ആൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുകയും അവരുടെ അശ്ശീല ചിത്രങ്ങൾ പകർത്തുകയും ചെയ്തു

MediaOne Logo

Web Desk

  • Published:

    4 May 2019 9:30 PM IST

440 കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ ബാസ്ക്കറ്റ് ബോള്‍ കോച്ചിന് 180 കൊല്ലത്തേക്ക് തടവ് ശിക്ഷ
X

20 കൊല്ലത്തോളം കുട്ടികളെ ചൂഷണം ചെയ്യുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തു എന്ന പരാതിയില്‍ അമേരിക്കയിലെ ലോവയ്ലുള്ള ബാസ്കറ്റ്ബോൾ കോച്ചിന് 180 കൊല്ലം തടവ് ശിക്ഷ. 43 വയസ്സുകാരനായ ഗ്രെഗ് സ്റ്റീഫൻ വർഷങ്ങളോളം 440ൽപരം ആൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുകയും അവരുടെ അശ്ശീല ചിത്രങ്ങൾ പകർത്തുകയും ചെയ്തു എന്ന് കുറ്റസമ്മതം നടത്തുകയും ചെയ്തതിനെ തുടർന്നാണ് നടപടി.

സ്റ്റീഫന്‍ നടത്തുന്ന ലോവ ബാര്‍ണ്‍സ്റ്റോമേര്‍സ് എന്ന സ്ഥാപനത്തിലൂടെ കോളേജ് വിദ്യാർത്ഥികള്‍ക്ക് അത്‍ലറ്റിക്ക് സ്കോളര്‍ഷിപ്പുകള്‍ നൽകുകയും അതു വഴി കുട്ടികളെ ചതിയില്‍പ്പെടുത്തകയുമാണ് ചെയ്യുന്നത്. സ്റ്റീഫന്‍ ഒരു പെണ്‍ക്കുട്ടിയുടെ വേഷം ധരിച്ചാണ് മറ്റു കുട്ടികളെകൊണ്ട് തനിക്ക് അശ്ശീല ചിത്രങ്ങൾ അയക്കാന്‍ പ്രേരിപ്പിക്കുന്നത്. കൂടാതെ തന്റെ വീട്ടിലും സ്കൂള്‍ കോളേജ് ഹോസ്റ്റലിലും വസ്ത്രം മാറുന്ന കുട്ടികളുടെ വീഡിയോകളുടെയും ചിത്രങ്ങളുടെയും ശേഖരം അടങ്ങുന്നൊരു ഹാർഡ് ഡിസ്ക്ക് സ്റ്റീഫന്‍റെ ഭാര്യാസഹോദരന്‍ കണ്ടെടുക്കുകയും പൊലീസിൽ ഏല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു.

പ്രതി ഒരു മനോരോഗിയാണെന്ന് വാദിച്ച് ശിക്ഷയിൽ ഇളവു വരുത്താൻ ശ്രമിച്ചെങ്കിലും പ്രോസിക്യുഷന് സ്റ്റീഫൻ കുട്ടികളോട് ലൈംഗികാസക്തി ഉള്ള ആളാണെന്ന് തെളിയിക്കാൻ കഴിഞ്ഞു.

TAGS :

Next Story