Quantcast

റഷ്യയില്‍ പറന്നുകൊണ്ടിരുന്ന വിമാനത്തിന് തീ പിടിച്ച് 41 പേര്‍ക്ക് ദാരുണാന്ത്യം

78 യാത്രക്കാരിൽ 37 പേർ രക്ഷപെട്ടു.

MediaOne Logo

Web Desk

  • Published:

    6 May 2019 9:41 AM IST

റഷ്യയില്‍ പറന്നുകൊണ്ടിരുന്ന വിമാനത്തിന് തീ പിടിച്ച് 41 പേര്‍ക്ക് ദാരുണാന്ത്യം
X

റഷ്യയില്‍ പറന്നുകൊണ്ടിരുന്ന വിമാനത്തിന് തീപിടിച്ച് 41 പേര്‍ക്ക് ദാരുണാന്ത്യം.78 യാത്രക്കാരിൽ 37 പേർ രക്ഷപെട്ടു. അപകട സാധ്യത മുന്നില്‍കണ്ട് അടിയന്തരമായി നിലത്തിറക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് വിമാനത്തിന് തീപിടിച്ചത്. റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ പ്രാദേശിക സമയം വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം.

സുഖോയ് സൂപര്‍ജെറ്റ് വിഭാഗത്തില്‍പ്പെട്ട വിമാനത്തിനാണ് തീപിടച്ചത്. വിമാനം അടിയന്തരമായി നിലത്തിറക്കാനുള്ള ശ്രമങ്ങള്‍ക്കിടെയായിരുന്നു തീപിടിത്തം. വിമാനത്തിന്റെ പിന്നില്‍ നിന്നാണ് തീ ആളിപ്പടര്‍ന്നത്. ഇതിനിടയിലും മനോവീര്യം കൈവിടാതെ പൈലറ്റ് വിമാനം നിലത്തിറക്കിയതാണ് വന്‍ ദുരന്തം ഒഴിവാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വിമാനത്തില്‍ 78 യാത്രക്കാരുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പേരും എമര്‍ജെന്‍സി എക്സിറ്റ് വഴി പുറത്തിറങ്ങുകായിരുന്നു. മരിച്ചവരില്‍ കുട്ടികളുമുണ്ട് എന്നാണ് സൂചന.

വിമാനം അടിയന്തരമായി നിലത്തിറക്കുകയാണെന്ന് പൈലറ്റ് മോസ്കോയിലെ ഷെരിമെറ്റ്യാവോ വിമാനത്താവളത്തിലേക്ക് സന്ദേശം കൈമാറിയിരുന്നു. എന്നാല്‍ എമര്‍ജന്‍സി ലാന്‍ഡിങ്ങിന് ശ്രമിച്ചതിന്റെ കാരണം എന്താണെന്നത് സംബന്ധിച്ച് വ്യക്തതയില്ല. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് അര മണിക്കൂറിനുള്ളില്‍ തന്നെ എമര്‍ജന്‍സി ലാന്‍ഡിങ്ങിനായി പൈലറ്റ് ശ്രമം തുടങ്ങിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

TAGS :

Next Story