പനാമക്ക് പുതിയ പ്രസിഡന്റ്; ഡെമോക്രാറ്റിക് റെവലൂഷനറി പാര്‍ട്ടിയുടെ ലൊറന്‍ഷിനോ കോര്‍ട്ടിസോയ്ക്ക് വിജയം

പനാമയില്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് റെവലൂഷനറി പാര്‍ട്ടിയുടെ ലൊറെന്‍ഷിനോ കോര്‍ട്ടിസോയെ വിജയിയായി പ്രഖ്യാപിച്ചു. 95 ശതമാനം വോട്ട് എണ്ണികഴിഞ്ഞപ്പോള്‍ കോര്‍ട്ടിസോ 33 ശതമാനം വോട്ട് നേടി.
ഡെമോക്രാറ്റിക് ചെയ്ഞ്ച് പാര്‍ട്ടിയുടെ റൊമുളോ റൌസ് 31 ശതമാനം വോട്ട് നേടി. തെരഞ്ഞെടുപ്പ് കോടതിയുടെ പ്രസിഡണ്ട് കോര്‍ട്ടിസോയെ നേരിട്ട് വിളിച്ച് വിവരം അറീയിക്കുകയായിരുന്നു. ഔദ്യോഗിക ഫലപ്രഖ്യാപനം വ്യാഴാഴ്ച്ചയെ ഉണ്ടാകൂ. ജുലൈ ഒന്നോടെ ചുമതലയേറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് കോര്‍ട്ടിസോ പറഞ്ഞു. രാജ്യം നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളികളെ നേരിടാന്‍ ഒന്നിച്ച് നില്‍ക്കണമെന്നും കോര്‍ട്ടിസോ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കേവലം രണ്ട് ശതമാനം വോട്ടുകള്‍ക്ക് മാത്രം പിറകിലുള്ള എതിര്‍സ്ഥാനാര്‍ഥി റൊമുളോ റൌസ് തിരഞ്ഞെടുപ്പ് ഫലം അംഗീകരിച്ചിട്ടില്ല. സാന്‍ മിഗ്വലിറ്റോ ജില്ലയിലെ വോട്ടിംഗില്‍ ക്രമക്കേട് ഉണ്ടെന്നും പുനപരിശോധന വേണമെന്നും അദേഹം ആവശ്യപ്പെട്ടു. പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, നാഷണല്‍ അസംബ്ലിയിലേക്ക് 71 ഉം, സെന്‍ട്രല്‍ അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് 20 ഉം ഡെപ്പ്യൂട്ടിമാര്‍, 81 മെയര്‍മാര്‍, 9 കൌസിലര്‍മാര്‍ എന്നിവരെയാണ് തിരഞ്ഞെടുക്കുന്നത്.
Adjust Story Font
16

