Quantcast

ഔദ്യോഗിക രഹസ്യം ചോര്‍ത്തിയെന്ന കുറ്റം ചുമത്തി മ്യാൻമർ കോടതി ജയില്‍ ശിക്ഷ വിധിച്ച രണ്ടു റോയിട്ടേഴ്‌സ് റിപ്പോർട്ടർമാരെ വിട്ടയച്ചു  

റോഹിങ്ക്യന്‍ മുസ്‍ലിംങ്ങള്‍ക്കെതിരെ മ്യാന്‍മര്‍ സൈന്യം നടത്തിയ വംശഹത്യയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് മ്യാന്മര്‍ കോടതി ജയില്‍ ശിക്ഷ വിധിച്ചത്

MediaOne Logo

Web Desk

  • Published:

    7 May 2019 2:41 PM IST

ഔദ്യോഗിക രഹസ്യം ചോര്‍ത്തിയെന്ന കുറ്റം ചുമത്തി മ്യാൻമർ കോടതി  ജയില്‍ ശിക്ഷ വിധിച്ച രണ്ടു റോയിട്ടേഴ്‌സ് റിപ്പോർട്ടർമാരെ വിട്ടയച്ചു  
X

ഔദ്യോഗിക രഹസ്യം ചോര്‍ത്തിയെന്ന കുറ്റം ചുമത്തി മ്യാൻമർ കോടതി ജയില്‍ ശിക്ഷ വിധിച്ച രണ്ടു റോയിട്ടേഴ്‌സ് റിപ്പോർട്ടർമാരെ വിട്ടയച്ചു. 511 ദിവസത്തെ തടവിനു ശേഷമാണ് വിട്ടയച്ചത്. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയിലെ മാധ്യമപ്രവര്‍ത്തകരായ വാ ലോണ്‍, ക്യോ സോ ഊ എന്നിവരെയായിരുന്നു തടവിൽ ഇട്ടിരുന്നത്. 7 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകരെയാണ് വിട്ടയച്ചത്. മ്യാൻമർ പുതുവത്സരദിനത്തിനോടനുബന്ധിച്ച പ്രസിഡന്റ് വിൻ മിന്റ് പ്രഖ്യാപിച്ച പൊതു മാപ്പിലൂടെ മെയ് ഏഴ്നാണ് വാർത്ത ലേഖകരുടെ മോചനം സാധ്യമായത്.

6250 തടവുകാർക്ക് മ്യാൻമർ സർക്കാർ പൊതുമാപ്പിലൂടെ മോചനം നൽകിയിരുന്നു. റോഹിങ്ക്യന്‍ മുസ്‍ലിംങ്ങള്‍ക്കെതിരെ മ്യാന്‍മര്‍ സൈന്യം നടത്തിയ വംശഹത്യയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് മ്യാന്മര്‍ കോടതി ജയില്‍ ശിക്ഷ വിധിച്ചത്. റോയിട്ടേഴ്‌സ് റിപ്പോർട്ടർമാർക്ക് തടവിൽ കിടക്കുന്നതിനിടെ ഈ വർഷത്തെ പുലിറ്റ്‌സർ മാധ്യമ പുരസ്‌കാരം ലഭിച്ചിരുന്നു.

TAGS :

Next Story