ഇസ്താംബൂളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഉര്‍ദുഗാന്‍
ഇസ്താംബൂളില്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ സ്വാഗതം ചെയത് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍.

ഇസ്താംബൂളില്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ സ്വാഗതം ചെയത് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍. കമ്മീഷന്റെ തീരുമാനം ഉത്തമമായ ചുവടുവെപ്പാണെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം തെരഞ്ഞെടുപ്പിൽ മുമ്പ് ആവര്‍ത്തിച്ച വിജയം വീണ്ടും ലഭിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടിയും കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 31ന് നടത്തിയ തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടാണ് കമ്മീഷന്‍ പുതിയ ഉത്തരവിട്ടത്.
ജൂണ്‍ 23ന് വീണ്ടും തെരഞ്ഞെടുപ്പ് നടത്തും. ഭരണ കക്ഷിയായ എ.കെ പാര്‍ട്ടിക്ക് ഏറ്റവും സ്വാധീനമുള്ള മേഖലയായ ഇസ്താംബൂളില്‍ പ്രതിക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. ഇതിനെ എതിര്‍ത്തുകൊണ്ട് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നിരവധി തവണ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ഉര്‍ദുഗാന്റെ പരാതിയെ സാധൂകരിക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി വന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്നും കമ്മീഷന്റെ തീരുമാനം രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുന്നതിനായുള്ള ഉത്തമ ചുവടുവെപ്പാണെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു. ബാലറ്റ് ബോക്സ് സൂക്ഷിക്കുന്നതില്‍ ചില ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തിയെന്നും അവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് വീണ്ടും നടത്തുന്നതിനെ എതിര്‍ത്തവര്‍ക്കെതിരെ നിശിതമായ രീതിയിലാണ് ഉര്‍ദുഗാന്‍ വിമര്‍ശിച്ചത്. തെരഞ്ഞെടുപ്പ് വീണ്ടും നടത്താനുള്ള കമ്മീഷന്റെയും അതിനെ അനുകൂലിച്ചെത്തിയ ഉര്‍ദുഗാന്‍റെയും തീരുമാനം എ.കെ പാര്‍ട്ടിയുടെ തന്ത്രങ്ങളുടെ ഭാഗമായാണെന്ന വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് വീണ്ടും നടത്താനുള്ള തീരുമാനത്തില്‍ ഇസ്താംബൂളില്‍ പ്രതിഷേധവും രൂക്ഷമാണ്.
Adjust Story Font
16

