Quantcast

പ്രാര്‍ഥനക്കെത്തിയ യുവതികളെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ഇന്ത്യന്‍ യോഗ ഗുരു അറസ്റ്റില്‍ 

യോഗാചാര്യനായി ആസ്ത്രേലിയയില്‍ കഴിയുന്ന ആനന്ദ്ഗിരിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

MediaOne Logo

Web Desk

  • Published:

    9 May 2019 10:07 AM IST

പ്രാര്‍ഥനക്കെത്തിയ യുവതികളെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ഇന്ത്യന്‍ യോഗ ഗുരു അറസ്റ്റില്‍ 
X

ആസ്ട്രേലിയയില്‍ പ്രാര്‍ഥനക്കെത്തിയ യുവതികളെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ഇന്ത്യന്‍ യോഗ ഗുരു പിടിയില്‍. യോഗാചാര്യനായി ആസ്ട്രേലിയയില്‍ കഴിയുന്ന ആനന്ദ്ഗിരിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രാർഥനകൾക്കായി വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ രണ്ടു വനിതകളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസിലാണ് അറസ്റ്റ്.

ആറാഴ്ചത്തെ ആത്മീയ പഠന പര്യടനത്തിനും യോഗാ പരിശീലനത്തിനുമായാണ് ആനന്ദ് ആസ്ട്രേലിയയിലെത്തിയത്. പര്യടനം പൂർത്തിയാക്കി മടങ്ങാനിരിക്കെയാണ് 38കാരനയ ആനന്ദ്ഗിരിയെ സിഡ്നിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. മുമ്പും പലതവണ ആസ്ട്രേലിയയില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ള ആനന്ദ്ഗിരി ഉത്തർ പ്രദേശിലെ പ്രയാഗ് രാജ് സ്വദേശിയാണ്.

2016ലെ പുതുവത്സരാഘോഷ ദിനത്തിലാണ് 29കാരിയെ പീഡപ്പിച്ചതെന്ന് സൗത്ത് വെയിൽസ് പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് പ്രാർഥനക്കെത്തിയ മറ്റൊരു വനിതയെ പീഡിപ്പിച്ചത്. പ്രതി പിടിയിലായ സാഹചര്യത്തില്‍ കൂടുതല്‍ ഇരകള്‍ രംഗത്തുവരാനുള്ള സാധ്യതയും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

TAGS :

Next Story