Quantcast

ലെെംഗിക പീഡന പരാതികളില്‍ പുതിയ മാര്‍ഗ നിര്‍ദേശവുമായി വത്തിക്കാന്‍

ലൈംഗിക പീഡനപരാതികളില്‍ കാനോന്‍ നിയമമല്ല, അതാത് രാജ്യങ്ങളുടെ നിയമവ്യവസ്ഥയുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കണമെന്നതാണ് പ്രധാന നിര്‍ദേശം

MediaOne Logo

Web Desk

  • Published:

    9 May 2019 4:43 PM GMT

ലെെംഗിക പീഡന പരാതികളില്‍ പുതിയ മാര്‍ഗ നിര്‍ദേശവുമായി വത്തിക്കാന്‍
X

ലെെംഗിക പീഡനപരാതികളില്‍ പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് വത്തിക്കാന്‍. പരാതികള്‍ ലഭിച്ചാല്‍ അതാത് രാജ്യങ്ങളിലെ നിയമവ്യവസ്ഥയനുസരിച്ച് മുന്നോട്ട് പോകണമെന്നാണ് പ്രധാന മാര്‍ഗനിര്‍ദേശം.

പരാതികള്‍ സ്വീകരിക്കാന്‍ എല്ലാ രൂപതയിലും പ്രത്യേക സംവിധാനം വേണം. പരാതികളില്‍ 90 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് നിര്‍ദേശം. ആഗോളതലത്തില്‍ കത്തോലിക്ക സഭക്കെതിരെ ഉയര്‍ന്ന പീഡന പരാതികളില്‍ പരിഹരാ നടപടികളുടെ തുടക്കമായാണ് മാര്‍പാപ്പയുടെ അപ്പസ്തോലിക ലേഖനം വിശേഷിപ്പിക്കപ്പെടുന്നത്.

ലൈംഗിക പീഡനപരാതികളില്‍ കാനോന്‍ നിയമമല്ല, അതത് രാജ്യങ്ങളുടെ നിയമവ്യവസ്ഥയുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കണമെന്നതാണ് അപ്പസ്തോലിക ലേഖനത്തിലെ പ്രധാന നിര്‍ദേശം. പരാതികള്‍ സ്വീകരിക്കാന്‍ ഓരോ രൂപതയിലു പ്രത്യേക സംവിധാനം വേണം. പരാതികള്‍ മൂടിവെക്കാന്‍ പാടില്ലെന്ന് മാത്രമല്ല, അന്വേഷണ റിപ്പോര്‍ട്ടുകള്‍ 90 ദിവസത്തിനകം വത്തിക്കാന് സമര്‍പ്പിക്കണം.

രൂപതാ തലങ്ങളില്‍‌ പരാതികള്‍ മൂടിവെക്കുന്നുവെന്നായിരുന്നു സഭക്കെതിരായി ഉയര്‍ന്ന ഏറ്റവും വലിയ ആക്ഷേപം. അധികാരമുപയോഗിച്ചോ ഭീഷണിപ്പെടുത്തിയോ ഉള്ള ലൈംഗിക പീഡനം, കുട്ടികളുടെയും ദുര്‍ബലരുടെയും മേലുള്ള പീഡനം, നഗ്നത പകര്‍ത്തുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യുക എന്നിങ്ങനെ ലൈംഗിക പീഡനത്തെ മൂന്നായി ലേഖനം തരംതിരിക്കുന്നു. പരാതിക്കാര്‍ക്ക് നേരെ പ്രതികാര മനോഭാവം പ്രകടിപ്പിക്കരുതെന്നും ലേഖനം പറയുന്നു.

TAGS :

Next Story