Quantcast

പാക്കിസ്താനിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം; സുരക്ഷാ ഗാര്‍ഡിനെ വധിച്ചു

പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഭീകരാക്രമണം. ഗവാധറിലെ പേൾ കോണ്ടിനെന്റൽ ഹോട്ടലിലാണ് ആക്രണം

MediaOne Logo

Web Desk

  • Published:

    11 May 2019 9:46 PM IST

പാക്കിസ്താനിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം; സുരക്ഷാ ഗാര്‍ഡിനെ വധിച്ചു
X

പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഭീകരാക്രമണം. ഗവാധറിലെ പേൾ കോണ്ടിനെന്റൽ ഹോട്ടലിലാണ് ആക്രമണം. ഹോട്ടലിന്റെ കവാടത്തില്‍ ഉണ്ടായിരുന്ന സുരക്ഷാ ഗാര്‍ഡിനെ ഭീകരര്‍ വധിച്ചു. വൈകീട്ട് അഞ്ച് മണിയോടെ നാലു ഭീകരർ ഹോട്ടലിനുള്ളിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹോട്ടലില്‍ ഉണ്ടായിരുന്നവരെയെല്ലാം സുരക്ഷിതരായി ഒഴിപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ വളഞ്ഞിട്ടുണ്ട്. ഇതോടെ ഒന്നാം നിലയില്‍ നിലയുറപ്പിച്ചിരുന്ന ഭീകരര്‍ ഹോട്ടലിന്റെ മുകള്‍ നിലയിലേക്ക് മാറിയിട്ടുണ്ടെന്നാണ് വിവരം. ഭീകരരെ നേരിടാനുള്ള നടപടികള്‍ തുടങ്ങിയതായി സൈനിക വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഹോട്ടലില്‍നിന്ന് വെടിയൊച്ചകള്‍ കേട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാകിസ്താനിലെ തന്ത്രപ്രധാനമായ തുറമുഖ നഗരമാണ് ഗവാധര്‍.

TAGS :

Next Story