Quantcast

ഇറാനില്‍  മുന്‍കരുതല്‍ നടപടിക്കൊരുങ്ങി കുവൈത്ത്

നേതാക്കളുടെ വാക്ക്പോരിനെ തുടര്‍ന്നാണ്  നടപടി

MediaOne Logo

Web Desk

  • Published:

    11 May 2019 8:47 AM IST

ഇറാനില്‍  മുന്‍കരുതല്‍  നടപടിക്കൊരുങ്ങി കുവൈത്ത്
X

യു.എസ്-ഇറാൻ സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി കുവൈത്ത്. ഇറാൻ ഹോർമുസ് കടലിടുക്ക് അടക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ആറു മാസത്തേക്കുള്ള വെള്ളം ഭക്ഷണം എന്നിവയുടെ ലഭ്യത കുവൈത്ത് ഉറപ്പാക്കിയത്.

നേതാക്കളുടെ വാക്ക് പോര് യുദ്ധത്തിലേക്ക് വഴിമാറുകയാണെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ എടുക്കാൻ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കുവൈത്ത് നിർദേശം നൽകി. രാജ്യത്ത് ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെ അവശ്യ സാധനങ്ങളുടെ കരുതൽ ശേഖരം ഉറപ്പുവരുത്താനും നടപടി ആരംഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആറുമാസത്തേക്ക് ആവശ്യമായ ഭക്ഷ്യ ശേഖരം ഇപ്പോൾ ഉണ്ടെന്നാണ് അധികൃതർ വ്യക്തമാക്കിയത്. ഹുർമുസ് കടലിടുക്ക് അടക്കുന്നതിലേക്ക് ഇറാനെ എത്തിക്കുന്ന സാഹചര്യം ഇറക്കുമതിയെ ബാധിക്കുമെന്നാണ് അധികൃതർ ആശങ്കപ്പെടുന്നത്. നിലവിലെ സാഹചര്യത്തിൽ വെള്ളത്തിന്റെ കാര്യത്തിലും ആശങ്കയില്ല. 3529 ദശലക്ഷം ഗാലൻ ജലം രാജ്യത്തിന്റെ കരുതൽ ശേഖരത്തിലുണ്ട്. സംഘർഷം മേഖലയിലേക്ക് വ്യാപിക്കുകയാണെങ്കിൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികൾ കൈകൊള്ളാൻ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങൾക്ക് നിർദേശം നൽകിയതായാണ് വിവരം. അയൽപക്ക രാജ്യങ്ങളുടെ കൂടി സഹകരണത്തോടെ ആണവ ചോർച്ച ഉൾപ്പെടെ ഏത് ഭീഷണികളെയും നേരിടാനാണ് നീക്കം. അതിനിടെ, പ്രത്യേക സാഹചര്യം ചർച്ച ചെയ്യാനായി പ്രത്യേക പാർലമെന്റ് ചേരണമെന്ന് നിരവധി എം.പിമാർ ആവശ്യപ്പെട്ടു.

TAGS :

Next Story