അഫ്ഗാനില്‍ വനിതാ മാധ്യമ പ്രവര്‍ത്തക വെടിയേറ്റ് മരിച്ചു
കൊല്ലപ്പെട്ടത് വാര്‍ത്താ അതാരികയും സാംസ്കാരിക കമ്മീഷന്‍ ഉപദേഷ്ടാവുമായ മിന മംഗള്‍. വെടിവെപ്പ് കാബൂളിന്റെ കിഴക്കന്‍ മേഖലയില്‍

അഫ്ഗാനിസ്താനില്‍ വനിതാ മാധ്യമ പ്രവര്‍ത്തക വെടിയേറ്റ് മരിച്ചു. പ്രാദേശിക ടെലിവിഷന്‍ ചാനലുകളില്‍ വാര്‍ത്താ അവതാരികയും പാര്‍ലമെന്റിലെ സാംസ്കാരിക കമ്മീഷന്‍ ഉപദേഷ്ടാവുമായ മിന മംഗള്‍ ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ കാബൂളിന്റെ കിഴക്കന്‍ മേഖലയിലായിരുന്നു സംഭവം.

കാബൂളില്‍ ന്യൂ മാര്‍ക്കറ്റിന് സമീപം മീന കാറില്‍ ഇരിക്കുമ്പോഴായിരുന്നു മോട്ടോര്‍ സൈക്കിളില്‍ എത്തിയ രണ്ട് പേര്‍ വെടി വെച്ചതെന്ന് അപകടം നേരില്‍ കണ്ട സമീപത്തെ വ്യാപാരി പറഞ്ഞു. മിനക്ക് നെഞ്ചിലാണ് വെടിയേറ്റത്. രക്തത്തില്‍ കുളിച്ച് വാഹനത്തില്‍ കിടക്കുന്ന മിന മംഗളിന്റെ ചിത്രം അരിയാന ന്യൂസ് ഏജന്‍സിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട് മിന മംഗള്‍.
സാമൂഹിക മാധ്യമങ്ങളില്‍ മിനക്കെതിരെ ഭീഷണി ഉണ്ടായിരുന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
Adjust Story Font
16

