യൂറോപ്പില്‍ മുന്‍തൂക്കം ബ്രെക്‌സിറ്റ് പാര്‍ട്ടിക്കെന്ന് സര്‍വേ
പ്രധാനമന്ത്രി തെരേസ മേയുടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സര്‍വേ പ്രകാരം ഏറ്റവും പിറകിലായി നാലാം സ്ഥാനത്താണ്

യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബ്രെക്സിറ്റ് വക്താവ് നിജേല്‍ ഫറാഷിന്റെ പാര്‍ട്ടിക്ക് ബ്രിട്ടണില്‍ മുന്‍തൂക്കം ലഭിക്കാന്‍ സാധ്യത. ‘ദ ഗാര്‍ഡിയന്‍’ പത്രം പ്രസിദ്ധീകരിച്ച സര്‍വേയിലാണ് നിജേല്‍ ഫറാഷിന്റെ ബ്രക്സിറ്റ് പാര്‍ട്ടി ഭരണ പ്രതിപക്ഷ പാര്‍ട്ടികളെ ബഹുദൂരം പിറകിലാക്കിയത്.

ബ്രെക്സിറ്റ് പാര്‍ട്ടി 34 ശതമാനം വോട്ട് നേടുമെന്നാണ് സര്‍വേ ഫലം. പ്രധാനമന്ത്രി തെരേസ മേയുടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഏറ്റവും പിറകിലായി നാലാം സ്ഥാനത്താണ്. 11 ശതമാനം വോട്ടാണ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് പ്രവചിക്കുന്നത്. മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വീണ്ടും ഹിത പരിശോധന വേണമെന്നാവശ്യപ്പെടുന്ന ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 12 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രവചനം.
മെയ് 23 നാണ് യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. 75 ആണ് പാര്‍ലമെന്റില്‍ ബ്രിട്ടന്റെ അംഗബലം. ബ്രെക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാവാത്തതിനാല്‍ ബ്രിട്ടന്‍ ഈ തെരഞ്ഞെടുപ്പിന്റെയും ഭാഗമാണ്.
Adjust Story Font
16

