ശ്രീലങ്കയില്‍ മുസ്‍ലിം പള്ളികള്‍ക്ക് നേരെ കല്ലേറ് -പ്രദേശത്ത് കര്‍ഫ്യൂ
അക്രമത്തിന് കാരണം സോഷ്യല്‍ മീഡിയയില്‍ ഉടലെടുത്ത തര്‍ക്കങ്ങള്‍

ശ്രീലങ്കയിലെ ചിലാവില്‍ മുസ്‍ലിം പള്ളികള്‍ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യു എര്‍പ്പെടുത്തി. സോഷ്യല്‍ മീഡിയയില്‍ ഉടലെടുത്ത തര്‍ക്കങ്ങളാണ് അക്രമത്തിന് കാരണം. ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തിന് ശേഷം പ്രദേശത്ത് മുസ്‍ലിംകള്‍ക്ക് നേരെ അക്രമങ്ങള്‍ ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ട്.
ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തിന് ശേഷം വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും തര്‍ക്കങ്ങളും ഉടലെടുത്തിരുന്നു. തുടര്‍ന്ന് മുസ്‍ലിംങ്ങള്‍ക്ക് നേരേയുണ്ടായ വിദ്വേഷ പ്രചാരണങ്ങളുടെ ഭാഗമായാണ് മുസ്‍ലിം പള്ളികള്‍ക്ക് നേരെ ആക്രമണമുണ്ടായത്.
ഇത്തരത്തിലുള്ള അക്രമങ്ങള്‍ തടയാനും പ്രദേശം പൂര്‍ണമായും പൊലീസിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാനുമാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ തന്നെ കര്‍ഫ്യൂ പിന്‍വലിക്കുമെന്നും പൊലീസ് അറിയിച്ചു. ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തിന് ശേഷം രാജ്യത്തിന്റെ ഉള്‍ഭാഗങ്ങളില്‍ ക്രിസ്ത്യന്‍ - മുസ്‍ലിം സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
Adjust Story Font
16

