Quantcast

പ്രാര്‍ഥനയില്‍ തുടങ്ങി ശ്രീലങ്ക 

ആക്രമണ ഭീതിയെത്തുടർന്നു കഴിഞ്ഞ മൂന്നാഴ്ചയും തലസ്ഥാനത്തെ പള്ളിയില്‍ ടിവിയിലൂടെ കുർബാന തൽസമയം സംപ്രേഷണം ചെയ്യുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    13 May 2019 10:23 AM IST

പ്രാര്‍ഥനയില്‍ തുടങ്ങി ശ്രീലങ്ക 
X

ഈസ്റ്റര്‍ ദിനത്തിലെ ആക്രമണത്തിന് ശേഷം ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ പള്ളികളില്‍ പ്രാര്‍ഥനകള്‍ പുനരാരംഭിച്ചു. കനത്ത സുരക്ഷയിലാണ് ഞായറാഴ്ച കുര്‍ബ്ബാന നടന്നത്. രാജ്യത്തെ അടച്ചിട്ട കത്തോലിക്ക വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും.

258 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണങ്ങളെ തുടര്‍ന്ന് നിര്‍ത്തിവച്ച രാജ്യ തലസ്ഥാനത്തെ പള്ളികളിലെ പ്രാര്‍ത്ഥനകളാണ് ഇന്നലെ പുനരാരംഭിച്ചത്. ആക്രമണ ഭീതിയെത്തുടർന്നു കഴിഞ്ഞ മൂന്നാഴ്ചയും തലസ്ഥാനത്തെ പള്ളിയില്‍ ടിവിയിലൂടെ കുർബാന തൽസമയം സംപ്രേഷണം ചെയ്യുകയായിരുന്നു.

കനത്ത സുരക്ഷയിലാണ് ഇന്നലെ പള്ളിയില്‍ കുര്‍ബ്ബാന നടത്തിയത്. പള്ളിപ്പരിസരത്തേക്ക് വാഹനങ്ങൾ കടത്തിവിട്ടില്ല. വിശ്വാസികളെ ദേഹപരിശോധനയ്ക്കു ശേഷമാണു പള്ളിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചത്. തിരിച്ചറിയൽ കാർഡ് കൊണ്ടുവരണമെന്നും ബാഗുകൾ കൈവശം വയ്ക്കരുതെന്നും നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സുരക്ഷ ശക്തമായിരുന്നെങ്കിലും കുർബാനയിൽ പങ്കെടുത്തവരുടെ എണ്ണം കുറവായിരുന്നു.

കൊളംബോയ്ക്കു പുറത്തെ പള്ളികളിൽ കഴിഞ്ഞയാഴ്ച തന്നെ കനത്ത പൊലീസ് സുരക്ഷയിൽ ഞായറാഴ്ച പ്രാര്‍ഥനകള്‍ ആരംഭിച്ചിരുന്നു. രാജ്യത്ത് അടച്ചിട്ട കത്തോലിക്കാ വിദ്യാലയങ്ങൾ നാളെ തുറക്കും. സർക്കാർ സ്കൂളുകൾ നേരത്തേ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. രാജ്യമാകെ ഹോട്ടലുകളും ആരാധനാലയങ്ങളും കനത്ത സുരക്ഷാവലയത്തിലാണ്. ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ടവരെയെല്ലാം വധിക്കുകയോ തടവിലാക്കുകയോ ചെയ്തിട്ടുണ്ടെന്നും എന്നാൽ ഭീഷണി നിലനിൽക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

TAGS :

Next Story