ചൈനയുമായുള്ള വ്യാപാര തര്‍ക്കം തിരിച്ചടിയായെന്ന് തുറന്ന് സമ്മതിച്ച് അമേരിക്ക
ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് നികുതി കൂട്ടിയത് അമേരിക്കക്കും തിരിച്ചടിയാണെന്ന് ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ്. പ്രശ്ന പരിഹാരത്തിന് ട്രംപ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയേക്കും

ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് നികുതി കൂട്ടിയത് അമേരിക്കക്കും തിരിച്ചടിയാണെന്ന് സമ്മതിച്ച് ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ലാറി കട്‍ലോ. അടുത്ത മാസം നടക്കുന്ന ജി20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിംപിങുമായി ചര്‍ച്ച നടത്താന്‍ സാധ്യതയുണ്ടെന്നും ലാറി പറഞ്ഞു.
ചൈനീസ് ഉല്‍പന്നങ്ങള്‍ക്കുമേലുള്ള ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി അമേരിക്ക ഉയര്‍ത്തിയത് അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം സങ്കീര്‍ണമാക്കുകയാണ്. ചൈനക്ക് വലിയ തിരിച്ചടി എന്ന രൂപത്തിലാണ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വരെ ഇതിനെ വ്യാഖ്യാനിച്ചിരുന്നത്. എന്നാല്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥക്കും ഇത് തിരിച്ചടിയാണെന്ന് തുറന്നു സമ്മതിക്കുകയാണ് ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ലാറി കട്‍ലോ. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് വിലകൂടുന്നത് അമേരിക്കയിലെ ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി അടുത്ത മാസം ജപ്പാനില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ ട്രംപും ഷി ജിംപിങും തമ്മില്‍ ചര്‍ച്ച നടത്തിയേക്കുമെന്നും ലാറി ഫോക്സ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു
പ്രതിനിധി തല ചര്‍ച്ചകളില്‍ പ്രശ്നപരിഹാരം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ട്രംപും ഷി ജിംപിങും തമ്മില്‍ നേരിട്ട് ചര്‍ച്ചക്കൊരുങ്ങുന്നത്. അമേരിക്ക നിലപാടുകളില്‍ നിന്ന് ഒട്ടും മാറാന്‍ തയ്യാറാകാത്തതാണ് പ്രശ്നപരിഹാരത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നതെന്നാണ് ചൈനയുടെ ആരോപണം.
Adjust Story Font
16

