ചൈന-റഷ്യ പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ്
പ്രഖ്യാപനം വ്യാപാര തര്‍ക്കവും ഇറാന്‍ പ്രശ്നവും രൂക്ഷമായ സാഹചര്യത്തില്‍. കൂടിക്കാഴ്ച അടുത്ത മാസം ജി 20 ഉച്ചകോടിക്കിടെ

ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായും കൂടികാഴ്ച നടത്തുമെന്ന് യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത മാസം നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയില്‍ വെച്ചായിരിക്കും കൂടിക്കാഴ്ച.
ചൈനയുമായുള്ള വ്യാപാര തര്‍ക്കവും ഇറാനുമായുള്ള പ്രശ്നങ്ങളും രൂക്ഷമായ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. ചൈന ഏര്‍പ്പെടുത്തുന്ന ഉയര്‍ന്ന താരിഫ് മൂലം പ്രതിസന്ധിയിലായ യു.എസ് കര്‍ഷകര്‍ക്ക് 15 ബില്യന്‍ ഡോളര്‍ ധനസഹായം നല്‍കുമെന്ന് ട്രംപ് അറിയിച്ചു.
ചൈനീസ് പ്രസിഡന്‍റുമായുള്ള വ്യവസായ സംബന്ധമായ മുന്‍ ചര്‍ച്ച പരാജയപ്പെട്ടെങ്കിലും ഇനിയുള്ള ചര്‍ച്ച വിജയിക്കും എന്ന ശുഭ പ്രതീക്ഷയാണ് ട്രംപ് പങ്ക് വെക്കുന്നത്.
Next Story
Adjust Story Font
16

