Quantcast

അമേരിക്കയുടെ സമ്മര്‍ദത്തെ സംയമനം കൊണ്ട് അതിജീവിക്കുമെന്ന് ഇറാന്‍

ഇറാനുമായി യുദ്ധത്തിനുള്ള സാധ്യത തള്ളി ഡോണള്‍ഡ് ട്രംപ്. സ്ഥിതി സങ്കീര്‍ണമാക്കുന്നത് ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് യു.എ.ഇ. 

MediaOne Logo

Web Desk

  • Published:

    17 May 2019 10:35 AM IST

അമേരിക്കയുടെ സമ്മര്‍ദത്തെ സംയമനം കൊണ്ട് അതിജീവിക്കുമെന്ന് ഇറാന്‍
X

ഇറാന് മേൽ അമേരിക്ക എത്രത്തോളം സമ്മർദം ചെലുത്തുന്നുവോ അത്രത്തോളം സംയമനത്തിന് തയ്യാറെന്ന് ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ്. ആണവ കരാറിൽ നിന്ന് അമേരിക്ക പിന്മാറിയാലും കരാറുമായി മുന്നോട്ടുപോകാനുള്ള ബാധ്യത ഇറാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായി യുദ്ധത്തിന് സാധ്യത ഇല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപ് പ്രതികരിച്ചു.

ജപ്പാൻ പ്രതിനിധി ടാരോ കോനോയുമായി ടോക്കിയോയിൽ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് അമേരിക്കയോടുള്ള ഇറാന്റെ നിലപാട് വ്യക്തമാക്കിയത്. ആണവകരാർ എന്നറിയപ്പെടുന്ന സംയുക്ത സമഗ്ര കര്‍മപദ്ധതിയിൽ നിന്ന് അമേരിക്ക പിന്മാറിയെങ്കിലും ഇറാൻ സംയമനം തുടരുമെന്ന് മുഹമ്മദ് ജവാദ് സരീഫ് വ്യക്തമാക്കി.

ഒബാമയുടെ ശ്രമഫലമായി രൂപം കൊടുത്ത കരാർ ആയിരുന്നു ജെ.സി.പി.ഒ.എ. മെയിലാണ് ആണവ കരാറിൽ നിന്ന് അമേരിക്ക പിന്മാറിയത്. അതിനിടെ സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ഉയെലി മോറർ വ്യാഴാഴ്ച വൈറ്റ് ഹൌസിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഇറാൻ - അമേരിക്ക പ്രശ്നങ്ങളിൽ സ്വിറ്റ്സർലൻഡ് ഒത്തുതീർപ്പ് ചർച്ചകൾക്ക് ശ്രമിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയായിരുന്നു സന്ദർശനം. ഇറാനുമായി യുദ്ധം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇല്ലെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു ട്രംപിന്റെ മറുപടി.

TAGS :

Next Story