Quantcast

മാര്‍ഷല്‍ ദ്വീപിലെ റൂണിറ്റ് ഡോമില്‍ നിന്നും ആണവ ചോര്‍ച്ചയ്ക്കുള്ള സാധ്യത തള്ളാതെ യു.എന്‍ സെക്രട്ടറി ജനറല്‍

സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിയാണ് അമേരിക്ക ഈ ഡോം പണിതത്

MediaOne Logo

election fellow

  • Published:

    17 May 2019 10:39 AM IST

മാര്‍ഷല്‍ ദ്വീപിലെ റൂണിറ്റ് ഡോമില്‍ നിന്നും ആണവ ചോര്‍ച്ചയ്ക്കുള്ള സാധ്യത തള്ളാതെ യു.എന്‍ സെക്രട്ടറി ജനറല്‍
X

മാര്‍ഷല്‍ ദ്വീപിലെ റൂണിറ്റ് ഡോമില്‍ നിന്നും ആണവ ചോര്‍ച്ചയ്ക്കുള്ള സാധ്യത തള്ളാതെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുട്ടേറച്. ഫിജിയിലെ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിലാണ് ഗുട്ടേറസ് ആശങ്ക തുറന്നു സമ്മതിച്ചത്.

പസഫിക് തീരത്തെ മാര്‍ഷല്‍ ദ്വീപിനോട് ചേര്‍ന്ന റൂണിറ്റിലാണ് ഈ ആണവ ശവപ്പെട്ടി സ്ഥിതി ചെയ്യുന്നത്. 1956 മുതല്‍ 1956 വരെ അമേരിക്ക നടത്തിയ ആണവ പരീക്ഷണങ്ങളുടെ അവശിഷ്ടങ്ങള്‍ അടക്കം ചെയ്തിരിക്കുന്നത് ഈ ഡോമിനകത്താണ്.

കോണ്‍ക്രീറ്റ് ഡോം നിര്‍മ്മിക്കുന്നത് 1970ലാണ്. എന്നാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിയാണ് അന്ന് അമേരിക്ക ഈ ഡോം പണിതത്. വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ തന്നെ റൂണിറ്റ് ഡോമില്‍ നിന്നും ആണവ ചോര്‍ച്ചയുണ്ടായേക്കുമെന്ന്‌ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മാര്‍ഷല്‍ ദ്വീപ് ഉള്‍പ്പെടുന്ന എനെവിറ്റോക് അറ്റോളില്‍ സമുദ്രജലനിരപ്പ് ഉയര്‍ന്നതോടെ ആശങ്ക ശക്തമായി. 2010ല്‍ കോണ്‍ക്രീറ്റ് ഡോമിന് വിള്ളലുണ്ടായതായി മാര്‍ഷല്‍ ദ്വീപ് സര്‍ക്കാര്‍ ലോകത്തെ അറിയിച്ചിരുന്നു. ഈ ആശങ്കയാണ് ഇപ്പോള്‍ അന്തോണിയോ ഗുട്ടേറച് ശരിവച്ചിരിക്കുന്നത്.

സമുദ്രനിരപ്പിനോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ ഡോമിനകത്തേക്ക് സമുദ്രജലം കടക്കുന്ന ഈ പ്രക്രിയ തുടര്‍ന്നാല്‍ പസഫിക് സമുദ്രത്തിലേക്ക് ആണവ മാലിന്യങ്ങള്‍ കലരാനുള്ള സാധ്യത കൂടുതലാണ്. ഇത് പസഫിക് സമുദ്രത്തിന് സമീപത്തുള്ള രാജ്യങ്ങളെയാകെ സാരമായി ബാധിക്കും. ശീത യുദ്ധകാലത്തെ ആണവ പരീക്ഷണങ്ങളുടെ ഭാഗമായി ഏതാണ്ട് 30 മെഗാടണ്‍ ആണവ മാലിന്യങ്ങളാണ് ഈ ആണവ ശവക്കല്ലറയില്‍ അടക്കം ചെയ്തിരിക്കുന്നത്. അതില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷണ കാലത്തെ മാലിന്യവുമുണ്ട്. മാര്‍ഷല്‍ ദ്വീപ് സര്‍ക്കാര്‍ കാലങ്ങളായി ഉയര്‍ത്തുന്ന ആശങ്ക യുഎന്‍ സെക്രട്ടറി ജനറല്‍ കൂടി ശരിവച്ചതോടെ വിഷയത്തില്‍ അന്താരാഷ്ട്ര ഇടപെടലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TAGS :

Next Story