മെക്സിക്കോയില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു
ഒരു വര്‍ഷത്തിനിടെ രാജ്യത്ത് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ മാധ്യമ പ്രവര്‍ത്തകനാണ് ഫ്രാന്‍സിസ്കോ റുമോറോ

മെക്സിക്കോയില്‍ മാധ്യമപ്രവര്‍ത്തകനായ ഫ്രാന്‍സിസ്കോ റുമോറോ വെടിയേറ്റു മരിച്ചു. മെക്സിക്കോയില്‍ അദ്ദേഹത്തിന്‍റെ വസതിക്കടുത്ത് പ്രവര്‍ത്തിക്കുന്ന നിശാക്ലബിന് സമീപമാണ് വെടിയേറ്റു മരിച്ച നിലയില്‍ റുമേറോയെ കണ്ടത്തിയത്. രാജ്യത്തെ പ്രമുഖ പത്രമായ ക്വിന്‍റാന റൂഹോയുടെ പൊളിറ്റിക്കല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു റുമേറോ .രാജ്യത്ത് നടക്കുന്ന ഫെഡറല്‍ പ്രൊട്ടക്ഷന്റെ ഭാഗമായും റുമോറോ പ്രവര്‍ത്തിച്ചിരുന്നു.
ക്വിന്‍റാന റൂഹോയ്ക്കപ്പുറം മാധ്യമ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനായി ഒക്വിറോ അഖ്വി എന്ന പേരില്‍ ന്യൂസ് വെബും സാഥാപിച്ചിരിന്നു. പതിനേഴായരിത്തലധികം ഫോളോവേഴ്സ് ആണ് റുമോറോയുടെ വെബ് ചാനലിന് ഉണ്ടായിരുന്നത്. കൊല്ലപ്പെടുന്നതിന് ആഴ്ചകൾക്ക് മുന്‍പ് തനിക്ക് പലരില്‍ നിന്നും ഭീഷണി ഉണ്ടായതായി റുമേറോ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിന്മേല്‍ അന്വേഷണം നടന്നു വരുന്നതിനിടെയാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. പത്ര സ്വാതന്ത്ര്യത്തില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്ന മെക്സിക്കോയില്‍ ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെടുന്ന അഞ്ചാമത്തെ മാധ്യമ പ്രവര്‍ത്തകനാണ് ഫ്രാന്‍സിസ്കോ റുമേറോ.
Adjust Story Font
16

