Quantcast

ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി സഖ്യത്തിന് അപ്രതീക്ഷിത വിജയം

തോല്‍വി അംഗീകരിച്ച ലേബര്‍ പാര്‍ട്ടി നേതാവ് ബില്‍ ഷോര്‍ടണ്‍ പാര്‍ട്ടിയിലെ സ്ഥാനം രാജി വെച്ചു. വിജയം അത്ഭുകരമായിരുന്നുവെന്ന് സ്കോട് മോറിസണ്‍

MediaOne Logo

Web Desk

  • Published:

    19 May 2019 9:12 AM IST

ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി സഖ്യത്തിന് അപ്രതീക്ഷിത വിജയം
X

ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി സഖ്യത്തിന് അപ്രതീക്ഷിത വിജയം. സര്‍വേ ഫലങ്ങളെല്ലാം പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടി നേരിയ ഭൂരിപക്ഷത്തിന് ജയിക്കുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. സ്കോട് മോറിസണ്‍ നയിക്കുന്ന ലിബറല്‍ പാര്‍ട്ടിയും നാഷണൽ പാർട്ടി ഓഫ് ഓസ്ട്രേലിയയും ചേർന്നുള്ള സഖ്യമാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. വിജയം അത്ഭുകരമായിരുന്നുവെന്ന് സ്കോട് മോറിസണ്‍ പറഞ്ഞു.

തോല്‍വി അംഗീകരിച്ച ലേബര്‍ പാര്‍ട്ടി നേതാവ് ബില്‍ ഷോര്‍ടണ്‍ പാര്‍ട്ടിയിലെ തന്റെ സ്ഥാനം രാജി വെക്കുന്നതായി പ്രഖ്യാപിച്ചു. പ്രതിനിധി സഭയിലെ 151 സീറ്റുകളിലേക്കും 76 അംഗ സെനറ്റിലെ 40 സീറ്റുകളിലേക്കുമാണ് തെരരഞ്ഞെടുപ്പു നടന്നത്. പ്രതിനിധി സഭയിൽ 76 സീറ്റാണു ഭൂരിപക്ഷത്തിനു വേണ്ടത്. പാര്‍ട്ടിക്കുള്ളില്‍ കലഹവും തര്‍ക്കങ്ങളും കാരണം കഴിഞ്ഞ 6 വര്‍ഷം നിരവധി നേതൃമാറ്റങ്ങളാണ് ഭരണരംഗത്തുണ്ടായിരുന്നത്. പുതിയ തെരഞ്ഞെടുപ്പോടെ അതിന് അന്ത്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

TAGS :

Next Story