അര്‍ണോള്‍ഡിനെ ചാടി ചവിട്ടി യുവാവ്, വീഡിയോ കണ്ടപ്പോഴാണ് ചവിട്ടേറ്റ വിവരം അറിഞ്ഞതെന്ന് അര്‍ണോള്‍ഡ്
കൂടാതെ ആ വീഡിയോ കണ്ട് പ്രസിദ്ധി ആഗ്രഹിക്കുന്ന ഇത്തരം വിഡ്ഢികളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം കാണാനൊരു വീഡിയോയും അര്‍ണോള്‍ഡ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഹോളിവുഡ് നടനും രാഷ്ട്രീയക്കാരനുമായ അര്‍ണോള്‍ഡ് ഷ്വാന്‍സ്നെഗറിന് നേരെ യുവാവിന്‍റെ ആക്രമണം. ആരാധകരുമായി സ്നാപ് ചാറ്റ് വീഡിയോ പകര്‍ത്തുന്നതിനിടെയാണ് അക്രമി അര്‍ണോള്‍ഡിനെ ചാടിചവിട്ടിയത്. ചവിട്ടേറ്റ് ഉലഞ്ഞു പോയെങ്കില്‍ മുന്‍ മിസ്റ്റര്‍ ഒളിംപ്യ കൂടിയായ അര്‍ണോള്‍ഡ് വീണില്ല.
''നിങ്ങളുടെ കരുതലിന് നന്ദി. പേടിക്കാനൊന്നുമില്ല. തിരക്കില്‍ പെട്ടുപോയെന്നാണ് ആദ്യം കരുതിയത്. പലപ്പോഴും അങ്ങനെയാണ് സംഭവിക്കാറ്. നിങ്ങളെപോലെ, ചവിട്ടേറ്റ വിവരം പിന്നീട് വീഡിയോ കണ്ടപ്പോഴാണ് ഞാനും അറിഞ്ഞത്. സ്നാപ്ചാറ്റ് വീഡിയോ തടസപ്പെട്ടില്ലെന്നതില്‍ സന്തോഷമുണ്ട്" അര്‍ണോള്‍ഡിന്‍റെ ട്വീറ്റ്. കൂടാതെ ആ വീഡിയോ കണ്ട് പ്രസിദ്ധി ആഗ്രഹിക്കുന്ന ഇത്തരം വിഡ്ഢികളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം കാണാനൊരു വീഡിയോയും അര്‍ണോള്‍ഡ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
Next Story
Adjust Story Font
16

