സുഡാനില്‍ അടിയന്തരമായി സമാധാനം പുനസ്ഥാപിക്കണമെന്ന് യു.എന്‍
രാജ്യത്ത് പ്രക്ഷോഭത്തിനിടെ നിരവധി പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് യു.എന്‍ ഇടപെടല്‍

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സുഡാനില്‍ അടിയന്തരമായി സമാധാനം പുനസ്ഥാപിക്കണമെന്ന് യു.എന്‍. രാജ്യത്ത് പ്രക്ഷോഭത്തിനിടെ നിരവധി പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് യു.എന്‍ ഇടപെടല്‍.
രാജ്യത്ത് മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണം, സമാധാനം പുനസ്ഥാപിക്കണം, ഇതിന് സൈന്യം എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നാണ് യു.എന്‍ മനുഷ്യാവകാശ വിഭാഗം ആവശ്യപ്പെടുന്നത്. മാസങ്ങളായി രാജ്യത്ത് തുടരുന്ന ഭരണ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കഴിഞ്ഞ ആഴ്ചയും നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. സമരക്കാര്‍ക്കെതിരായ സൈനിക നീക്കങ്ങള്‍ക്കെതിരെ ലോക വ്യാപകമായി കനത്ത പ്രതിഷേധവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് രാജ്യത്ത് സമാധാനം പുനസ്ഥാപിക്കണമെന്ന യു.എന്‍ നിര്‍ദേശം. സമരം അടിച്ചമര്‍ത്താനായി കൂടുതല്‍ സേനയെ നിയോഗിച്ചുകൊണ്ടുള്ള സുഡാന്‍ സുരക്ഷാ സേനയുടെ നീക്കത്തെയും യു.എന്‍ അപലപിച്ചു.

ജനാധിപത്യ ഭരണത്തിനു വേണ്ടിയാണ് സുഡാനില്‍ മാസങ്ങളായി പ്രക്ഷോഭം നടക്കുന്നത്. സമരത്തിലൂടെ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിനെ പുറത്താക്കിയെങ്കിലും ഭരണം സൈന്യം ഏറ്റെടുക്കുകയായിരുന്നു. പ്രക്ഷോഭം സൈന്യത്തിനെതിരെയായതോടെ സുഡാന്റെ തെരുവുകള്‍ വീണ്ടും രക്തക്കളമായി മാറുകയായിരുന്നു.
പ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ 72 മണിക്കൂര്‍ നേരത്തേക്ക് സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു പട്ടാളവും പ്രക്ഷോഭകരും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനായിരുന്നു ധാരണ. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഭൂരിഭാഗം പ്രക്ഷോഭകരും തയ്യാറായില്ല. സിവിലിയന്‍ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ തന്നെ വേണമെന്നതാണ് പ്രക്ഷോഭകരുടെ ആവശ്യം.
Adjust Story Font
16

