ലിബിയയന്‍ രാഷ്ട്രീയ അസ്ഥിരത എണ്ണ ഉല്പാദനത്തെ ഗുരുതരമായി ബാധിച്ചതായി വിലയിരുത്തല്‍
രാജ്യത്ത് സൈന്യവും വിമതരും തമ്മില്‍ പോരാട്ടം തുടരുകയാണ്

ലിബിയയില്‍ തുടരുന്ന രാഷ്ട്രീയ അസ്ഥിരത എണ്ണ ഉല്പാദനത്തെ ഗുരുതരമായി ബാധിച്ചതായി വിലയിരുത്തല്‍. രാജ്യത്ത് എണ്ണ ഉല്‍പാദനത്തില്‍ 95 ശതമാനം നഷ്ടം സംഭവിച്ചതായി ലിബിയന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മേധാവി വ്യക്തമാക്കി. രാജ്യത്ത് സൈന്യവും വിമതരും തമ്മില്‍ പോരാട്ടം തുടരുകയാണ്.
രാജ്യത്ത് ദീര്‍ഘമായി തുടരുന്ന രാഷ്ട്രീയ അസ്ഥിരത എണ്ണ ഉല്പാദനത്തെ ഗുരുതരമായി ബാധിച്ചെന്ന തുറന്ന് പറച്ചിലുമായാണ് ലിബിയന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മേധാവി മുസ്തഫ സനാല ഇന്നലെ രംഗത്തെത്തിയത്. ജിദ്ദയില്‍ ഒപെക് നോണ്‍ ഒപെക് എണ്ണ ഉല്‍പാദകരുടെ യോഗത്തിനിടെയായിരുന്നു സനാലയുടെ തുറന്ന് പറച്ചില്‍. സെല്ലായിലെ എണ്ണപ്പാടത്തിന് സമീപം ശനിയാഴ്ച പുലര്‍ച്ചെ ആക്രമണമുണ്ടായതായും ഓയില്‍ കോര്‍പ്പറേഷന്‍ മേധാവി സ്ഥിരീകരിച്ചു.
ലിബിയയില്‍ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരും ലിബിയന്‍ നാഷണല്‍ ആര്‍മിയും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. തലസ്ഥാനമായ ട്രിപ്പോളിക്ക് നാല്‍പ്പത് കിലോമീറ്റര്‍ അകലെ കഴിഞ്ഞ ദിവസവും ഇരു വിഭാഗവും ഏറ്റുമുട്ടി.
ഗദ്ദാഫിയുടെ കാലത്തെ സേനാ മേധാവിയായിരുന്ന ഖലീഫ ഹഫ്താറാണ് വിമത സൈന്യത്തിന് നേതൃത്വം നല്‍കുന്നത്. ഗദ്ദാഫിയുമായി പിണങ്ങി അമേരിക്കയില്‍ അഭയം തേടിയിരുന്ന ജനറല്‍ ഹഫ്താര്‍ അദ്ദേഹത്തിന്‍റെ മരണശേഷമാണ് ലിബിയയില്‍ തിരിച്ചെത്തിയത്. തന്‍റെ കീഴില്‍ മാത്രമേ ലിബയയില്‍ ശാശ്വത സമാധാനമുണ്ടാകൂ എന്നാണ് ഖലീഫ ഹഫ്താറിന്‍റെ നിലപാട്.
രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുന്നതിനും വെടിനിര്‍ത്തല്‍ യാഥാര്‍തഥ്യമാക്കുന്നതിനും വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ഖലീഫ ഹഫ്താര്‍ കഴിഞ്ഞ ദിവസം റോമിലെത്തി ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗ്വിസപ്പേ കോന്റിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Adjust Story Font
16

