ഇറാനെതിരെ ഭീഷണിയുമായി ഡോണാള്‍ഡ് ട്രംപ്
ഇറാനുമായി യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പുതിയ ട്വീറ്റ്

ഇറാനെതിരെ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്. അമേരിക്കയോട് യുദ്ധം ചെയ്യാന്‍ വന്നാല്‍ അത് ഇറാന്റെ അവസാനമായിരിക്കുമെന്നാണ് ട്വീറ്റ്. അമേരിക്കയെ മേലില്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കരുതെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
ഇറാനുമായി യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പുതിയ ട്വീറ്റ്. ഇറാന്‍ അമേരിക്കയോട് പോരാടാന്‍ ഒരുങ്ങുകയാണെങ്കില്‍ അത് ഇറാന്റെ ഔദ്യോഗിക അവസാനമായിരിക്കും. മേലാല്‍ അമേരിക്കയെ ഭീഷണിപ്പെടുത്താന്‍ നില്‍ക്കരുതെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സംഘര്‍ഷത്തിന്റെ പിരിമുറുക്കം കൂട്ടുന്നതാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ട്വീറ്റ്.
ഇറാനെതിരായ ഉപരോധം ശക്തമാക്കി എണ്ണയെ ആശ്രയിച്ചുള്ള ഇറാന്റെ സാമ്പത്തിക വ്യവസ്ഥ തകര്‍ക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. നേരത്തെ ഗള്‍ഫ് മേഖലയിലേക്ക് അമേരിക്ക യുദ്ധ കപ്പലുകളും പോര്‍വിമാനങ്ങളും അയച്ചിരുന്നു.
Adjust Story Font
16

