അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തില്‍ സുരക്ഷിത്വം ഉറപ്പ് വരുത്തണമെന്ന് യു.എന്‍
ഗര്‍ഭിണിയായ സ്ത്രീയുടെ ജീവന്‍ ഭീഷണിയാകുന്ന സന്ദര്‍ഭത്തില്‍ മാത്രമായിരിക്കും ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുക

അമേരിക്കയില്‍ സ്ത്രീകള്‍ ഗര്‍ഭഛിദ്രം നടത്തുന്നത് സുരക്ഷിതമെന്നുറപ്പ് വരുത്താന്‍ യുണൈറ്റഡ് നേഷന്‍റെ മനുഷ്യാവകാശ വിഭാഗം യു.എസ് അധികൃതരോടാവശ്യപ്പെട്ടു. ഇതിനിടെ യു.എസിലെ മിസൂറി റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ മിഷേല്‍ പാഴ്സണ്‍ ഗര്‍ഭം ഛിദ്രം നിരോധന ബില്ലില്‍ ഒപ്പു വെച്ചു.
അനധികൃതമായ ഗര്‍ഭഛിദ്രം സത്രീകള്‍ കൊല്ലപ്പെടാന്‍ കാരണമാകുന്നതുകൊണ്ട് ഗര്‍ഭഛിദ്രം നിരോദിക്കണമെന്ന ആവശ്യം രാജ്യത്തുയരുന്നതുനിടെയാണ് യുണൈറ്റഡ് നേഷന്‍റെ ഇടപെടല്‍. എന്നാല്‍ പൂര്‍ണ്ണമായ ഗര്‍ഭ നിരോധനം അനധികൃതമായ ഗര്‍ഭഛിദ്രം വര്‍ധിക്കുന്നതിനു കാരണമാകുമെന്നാണ് വിലയിരുത്തല്‍.
ഗർഭഛിദ്രം അവസാനിപ്പിക്കാനുള്ള തീരുമാനത്തെ ദേശീയതലത്തിൽ നിയമവിധേയമാക്കുന്നതിനും യു.എസ് ഭരണഘടനയിൽ കൂട്ടി ചേര്‍ക്കുന്നതിനും യു.എസ് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
നേരത്തെ അമേരിക്കയിലെ അലബാമയില്‍ ഗര്‍ഭചിദ്ര നിരോധന നിയമം സെനറ്റ് പാസ്സാക്കിയിരുന്നു. ബലാൽസംഗത്തിനിരയായി ഗര്‍ഭിണിയായാല്‍ പോലും ഗര്‍ഭഛിദ്രം നടത്തുന്നത് ഇനിമുതല്‍ കുറ്റകരമാകുന്നതായിരുന്നു ബില്‍. ഗര്‍ഭിണിയായ സ്ത്രീയുടെ ജീവന്‍ ഭീഷണിയാകുന്ന സന്ദര്‍ഭത്തില്‍ മാത്രമായിരിക്കും ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുക.
Adjust Story Font
16

