Quantcast

അള്‍ജീരിയയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം മൂന്ന് മാസം പിന്നിടുന്നു, പ്രസിഡന്റ് ഇലക്ഷന്‍ മാറ്റി വെക്കണമെന്ന് ആവശ്യം

ഇടക്കാല പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഇബ്നു സാലിഹും പ്രധാനമന്ത്രി നൂറുദ്ദീന്‍ ബദ്‍വിയും രാജിവെക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    25 May 2019 9:15 AM IST

അള്‍ജീരിയയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം മൂന്ന് മാസം പിന്നിടുന്നു, പ്രസിഡന്റ് ഇലക്ഷന്‍ മാറ്റി വെക്കണമെന്ന് ആവശ്യം
X

അള്‍ജീരിയയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം മൂന്ന് മാസം പിന്നിടുന്നു. പ്രസിഡന്റ് ഇലക്ഷന്‍ മാറ്റിവെക്കണമെന്ന ആവശ്യമുയര്‍ത്തി പ്രതിഷേധക്കാര്‍ പ്രക്ഷോഭം ശക്തമാക്കി.

ജൂലൈ നാലിന് നടക്കാന്‍ പോകുന്ന ഇലക്ഷന്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ആളുകളാണ് അള്‍ജീരിയന്‍ തലസ്ഥാനത്ത് പ്രതിഷേധിച്ചത്. അല്ലെങ്കില്‍ ‌ഇലക്ഷന്‍ ബഹിഷ്കരിക്കുമെന്നാണ് പറയുന്നത്. കൂടാതെ ഇടക്കാല പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഇബ്നു സാലിഹും പ്രധാനമന്ത്രി നൂറുദ്ദീന്‍ ബദ്‍വിയും രാജിവെക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബൂത്ത്ഫിലിക്ക രാജിവെച്ച ശേഷമാണ് അബ്ദുല്‍ ഖാദര്‍ പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ടത്. ഇലക്ഷന്‍ നടക്കുന്നതിന് മുന്‍പ് ഇരുവരും രാജി വെച്ച് ഒഴിയണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.

നിലവിലെ പ്രതിസന്ധിയില്‍ നിന്നും രാജ്യം രക്ഷപ്പെടണമെങ്കില്‍ എത്രയും പെട്ടെന്ന് ഇലക്ഷന്‍ നടത്തണമെന്നാണ് സൈനിക മേധാവി ജനറല്‍ അഹമ്മദ് ഗായിദ് സാലിഹ് പറയുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് നടത്തേണ്ട തിയ്യതി എന്നാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

TAGS :

Next Story