യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ്: വലതുപക്ഷ ദേശീയവാദികൾക്ക് മുന്‍തൂക്കം
മിക്ക രാജ്യങ്ങളിലും യൂറോ വിരുദ്ധരായ പാര്‍ട്ടികള്‍ക്കാണ് കൂടുതല്‍ വോട്ടുകള് ലഭിച്ചത്

യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ വലതുപക്ഷ ദേശീയവാദികൾക്ക് മുന്‍തൂക്കം. മിക്ക രാജ്യങ്ങളിലും യൂറോ വിരുദ്ധരായ പാര്‍ട്ടികള്‍ക്കാണ് കൂടുതല്‍ വോട്ടുകള് ലഭിച്ചത്. 28 അംഗരാജ്യങ്ങളിൽനിന്നുള്ള 40 കോടി ആളുകളാണ് കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ആരംഭിച്ച വോട്ടെടുപ്പില്‍ പങ്കെടുത്തത്. മധ്യ വലതുപക്ഷപാർട്ടിയായ യൂറോപ്യൻ പീപ്പിൾസ് പാർട്ടി സഖ്യത്തിനും സോഷ്യലിസ്റ്റ് ആന്‍റ് ഡെമോക്രാറ്റിക് സഖ്യത്തിനും കനത്ത തിരിച്ചടി നേരിടുന്നതാണ് നിലവിലെ ഫലസൂചനകള്‍. ഭൂരിഭാഗം രാജ്യങ്ങളിലും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം കനത്ത തിരിച്ചടിയാണുള്ളത്. ബ്രിട്ടനില്‍ ബ്രെക്സിറ്റ് പാര്‍ട്ടി വലിയ മുന്നേറ്റമാണ് കാഴ്ച വെക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും ലേബര്‍ പാര്‍ട്ടിക്കും തിരിച്ചടി നേരിട്ടു. അന്തിമ ഫലം ഇന്നറിയും.
Next Story
Adjust Story Font
16

