ജപ്പാനും ഉത്തരകൊറിയയും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് മുന്‍കൈയ്യെടുത്ത് ട്രംപ്
ജപ്പാനും ഉത്തരകൊറിയയും തമ്മിലുള്ള ആണവചര്‍ച്ചകള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്ത ട്രംപ് നല്ല തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.

ജപ്പാനും ഉത്തരകൊറിയയും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് മുന്‍കൈയ്യെടുത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ്. ജപ്പാനും ഉത്തരകൊറിയയും തമ്മിലുള്ള ആണവചര്‍ച്ചകള്‍ക്ക് ട്രംപ് പിന്തുണ പ്രഖ്യാപിച്ചു. ജപ്പാന്‍ പ്രധനമന്ത്രി ഷിന്‍സോ ആബെയുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ പിന്തുണ.
അമേരിക്കന്‍ പ്രസിഡന്റ് ഡോണല്‍ഡ് ട്രംപിന്റെ ജപ്പാന്‍ സന്ദര്‍ശനം തുടരുകയാണ്. ജപ്പാനും ഉത്തരകൊറിയയും തമ്മിലുള്ള ആണവ ചര്‍ച്ചകള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്ത ട്രംപ് നല്ല തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. മറച്ചുവെക്കലുകളില്ലാത്ത ചര്‍ച്ചകളാണ് വേണ്ടതെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഉത്തരകൊറിയയുടെ ആണവനിരായുധീകരണം എന്ന ഒരേ ആഗ്രഹമുള്ള നേതാക്കളാണ് തങ്ങള്‍ രണ്ടുപേരുമെന്ന് ഷിന്‍സോ ആബെയും പറഞ്ഞു. ഉത്തരകൊറിയയുടെ ആണവനിരായുധീകരണം ജപ്പാനെ സംബന്ധിച്ച് അവരുടെ ആവശ്യം കൂടിയാണ്. കാരണം ഉത്തരകൊറിയയുടെ ഓരോ മിസൈല്‍ പരീക്ഷണങ്ങളും ജപ്പാന്റെ സുരക്ഷക്ക് ഭീഷണിയാണ്. നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ട്രംപ് ജപ്പാനിലെത്തിയത്. പ്രധാനമന്ത്രിയായി ഷിന്‍സോ ആബെ വീണ്ടും അധികാരമേറ്റ ശേഷം ആദ്യം സന്ദര്‍ശനം നടത്തുന്ന നേതാവാണ് ട്രംപ്. ജപ്പാനും അമേരിക്കയും തമ്മിലുള്ള വാണിജ്യ-വിദേശകാര്യ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
Adjust Story Font
16

