Quantcast

സിറിയയിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഇരുപതിലേറെ സിവിലിയന്മാർ കൊല്ലപ്പെട്ടു

വിമതർ തമ്പടിച്ചിരിക്കുന്ന രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറൻ പ്രദേശത്താണ് ബോംബാക്രമണമുണ്ടായത്

MediaOne Logo

Web Desk

  • Published:

    29 May 2019 7:53 AM IST

സിറിയയിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഇരുപതിലേറെ സിവിലിയന്മാർ കൊല്ലപ്പെട്ടു
X

സിറിയയിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഇരുപതിലേറെ സിവിലിയന്മാർ കൊല്ലപ്പെട്ടു. വിമതർ തമ്പടിച്ചിരിക്കുന്ന രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറൻ പ്രദേശത്താണ് ബോംബാക്രമണം ഉണ്ടായത്. റഷ്യൻ പിന്തുണയുള്ള സൈന്യം, ജനവാസ മേഖലകളിലാണ് കഴിഞ്ഞ ദിവസം വ്യോമാക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്ക് പുറത്തു വന്നിട്ടില്ലെങ്കിലും ഇരുപതിലേറെ പേർ കൊല്ലപ്പെട്ടതായി സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ സംഘടന അറിയിച്ചു.

ഇദ്‌ലിബിലും അലെപ്പോയിലുമാണ് ചൊവ്വാഴ്ച പ്രധാനമായും ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒൻപത് കുട്ടികളും ഉൾപ്പെടുന്നു.കഫർ ഹലബ് ഗ്രാമത്തിലെ തിരക്കേറിയ പാതയിലും ആക്രമണമുണ്ടായി. നോമ്പു തുറക്കാൻ പള്ളിയിൽ പോകാനായി കൂടുതൽ പേരും പുറത്തിറങ്ങിയ സമയമായിരുന്നു ആക്രമണം എന്നാണ് റിപ്പോർട്ട്. ഇദ്‌ലിബിന്റെ തെക്ക് ഭാഗത്തും ഹമയുടെ പരിസരങ്ങളിലുമായി രണ്ട് ലക്ഷത്തി അൻപതിനായിരം പേരാണ് താമസിക്കുന്നത്.

സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 229 സിവിലിയൻമാർ കൊല്ലപ്പെടുകയും 727 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിറിയയിലെ വ്യോമാക്രമണങ്ങളോട് ലോകനേതാക്കൾ പ്രതികരിക്കാത്തതിൽ ഐക്യരാഷ്ട്രസഭ വിമർശനം ഉന്നയിച്ചിരുന്നു

TAGS :

Next Story