Quantcast

ഗൾഫ്​ രാജ്യങ്ങളുമായി സമാധാന കരാറിന് ഒരുക്കമാണെന്ന ഇറാന്റെ ആഹ്വാനത്തിന്​ തണുത്ത പ്രതികരണം

ഗൾഫ്​ മേഖലയിൽ അമേരിക്ക വലിയ തോതിലുള്ള പടയൊരുക്കം തുടരുന്ന സാഹചര്യത്തിലാണ്​ സമാധാന ഉടമ്പടിക്ക്​ തയാറാണെന്ന ഇറാന്റെ അഭ്യർഥന

MediaOne Logo

Web Desk

  • Published:

    29 May 2019 8:46 AM IST

ഗൾഫ്​ രാജ്യങ്ങളുമായി സമാധാന കരാറിന് ഒരുക്കമാണെന്ന ഇറാന്റെ ആഹ്വാനത്തിന്​ തണുത്ത പ്രതികരണം
X

ഗൾഫ് രാജ്യങ്ങളുമായി സമാധാന കരാറിന് ഒരുക്കമാണെന്ന ഇറാന്റെ ആഹ്വാനത്തിന് തണുത്ത പ്രതികരണം. പരസ് പരം ആക്രമിക്കില്ലെന്ന കരാർ രൂപപ്പെടുത്തിയതു കൊണ്ടു മാത്രമായില്ലെന്നാണ് ഗൾഫ് രാജ്യങ്ങളുടെ നിലപാട്. ഈ മാസം മുപ്പതിന് മക്കയിൽ ചേരുന്ന അറബ് , മുസ് ലിം രാജ്യങ്ങളുടെ നേതൃയോഗം ഇറാന്റെ അഭ്യര്‍ഥന തള്ളിയേക്കും.

ആറ് ഗൾഫ് രാജ്യങ്ങളുമായി പരസ്പരം ആക്രമിക്കില്ലെന്ന കരാറിൽ ഒപ്പു വെക്കാൻ തയാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് അറിയിച്ചിരുന്നു. ഗൾഫ് മേഖലയിൽ അമേരിക്ക വലിയ തോതിലുള്ള പടയൊരുക്കം തുടരുന്ന സാഹചര്യത്തിലാണ് സമാധാന ഉടമ്പടിക്ക് തയാറാണെന്ന ഇറാന്റെ അഭ്യർഥന. ജി.സി.സി-ഇറാൻ കരാർ രൂപപ്പെട്ടാൽ അമേരിക്കയുടെ സ്വാധീനം ഗൾഫ് മേഖലയിൽ ദുർബലമാകുമെന്നും തെഹ്റാൻ കണക്കുകൂട്ടുന്നു. എന്നാൽ ഇറാന്റെ അഭ്യർഥനയോട് ഒരു ഗൾഫ് രാജ്യവും ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

പ്രത്യക്ഷമായും പരോക്ഷമായും ഗൾഫ് രാജ്യങ്ങളിൽ ഇടപെടുന്ന നിലപാട് ഇറാൻ അവസാനിപ്പിക്കാതെ സമാധാനം നടപ്പാകില്ലെന്ന് വിവിധ ഗൾഫ് മാധ്യമങ്ങൾ അഭിപ്രായപ്പെട്ടു. കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളുമായുള്ള നല്ല ബന്ധം പ്രയോജനപ്പെടുത്തി സമാധാന കരാർ നിർദേശം ജി.സി.സിക്ക് സമർപ്പിക്കാനാണ് ഇറാന്റെ നീക്കം. എന്നാൽ ഫുജൈറ തീരത്ത് നാല് കപ്പലുകൾക്കു നേരെ നടന്ന അട്ടിമറി നീക്കത്തിനു പിന്നിൽ ഇറാന്റെ പ്രത്യക്ഷ ഇടപെടൽ തന്നെയുണ്ടെന്ന അമേരിക്കയുടെ വെളിപ്പെടുത്തൽ ജി.സി.സി-തെഹ്റാൻ ബന്ധം വീണ്ടും വഷളാക്കുകയാണ്.

ഇറാനെ നാളിതുവരെ അക്രമിക്കാൻ ഒരു ഗൾഫ് രാജ്യവും നീക്കം നടത്തിയിട്ടില്ലെന്നിരിക്കെ, പുതിയ കരാർ നിർദേശത്തി ന്റെ പ്രസക് തിയെ തന്നെ ജി.സി.സി ചോദ്യം ചെയ്യുകയാണ് . ഏതായാലും മക്കയിൽ നടക്കുന്ന അറബ് , മുസ് ലിം നേതാക്കളുടെ യോഗത്തിൽ ഇതു സംബന്ധിച്ച് ഔദ്യോഗിക നിലപാട് പ്രഖ്യാപനം ഉണ്ടാകുമെന്ന് തന്നെയാണ് സൂചന.

TAGS :

Next Story