യൂറോപ്യന്‍ യൂണിയന്റെ തലപ്പത്ത് ഇനിയാര് ?
നേതാവിനെ തെരഞ്ഞെടുക്കാനുള്ള കേവല ഭൂരിപക്ഷം ഒരു പാർട്ടിക്കും ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം

തെരഞ്ഞെടുപ്പിന് പിന്നാലെ യൂറോപ്യൻ യൂണിയന്റെ പ്രധാന പദവികളിൽ ആരൊക്കെ വരണമെന്ന ചർച്ചകൾ സജീവമായിരിക്കുകയാണ്. പ്രധാന പാർട്ടികൾക്ക് ഭൂരിപക്ഷം നഷ്ടമായതോടെ നേതൃസ്ഥാനത്ത് ആര് വരുമെന്നതിനെ ചൊല്ലി തർക്കം തുടങ്ങിയിരിക്കുകയാണ് ജർമ്മനിയും ഫ്രാൻസും.
ചൊവ്വാഴ്ച ബ്രസൽസിൽ ചേർന്ന യോഗത്തിലാണ് യൂറോപ്യൻ യൂണിയൻ നേതാക്കൾ തമ്മിൽ തർക്കം തുടങ്ങിയത്. നേതാവിനെ തെരഞ്ഞെടുക്കാനുള്ള കേവല ഭൂരിപക്ഷം ഒരു പാർട്ടിക്കും ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇക്കാര്യം ചർച്ച ചെയ്യാനായി യൂറോപ്യൻ യൂണിയൻ നേതാക്കൾ പ്രത്യേകം പ്രത്യേകം ചർച്ച നടത്തി..
751 അംഗ യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ മുഖ്യകക്ഷികളായ മധ്യ വലതുപക്ഷ-മധ്യ ഇടതു പാർട്ടികൾക്ക് സംയുക്ത ഭൂരിപക്ഷം നഷ്ടമായിരുന്നു. മധ്യ വലതുപക്ഷ സ്ഥാനാർഥി മാൻഫ്രഡ് വെബ്ബർ തലപ്പത്ത് എത്തണമെന്ന നിർദേശമാണ് ജർമൻ ചാൻസലർ ആംഗെല മെർക്കൽ മുന്നോട്ടു വെച്ചത്. എന്നാൽ ഇത് അംഗീകരിക്കാൻ ഫ്രെഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തയ്യാറായിട്ടില്ല. ജൂൺ 20ന് ആരംഭിക്കുന്ന സമ്മേളനത്തിന് മുൻപ് നേതാവിനെ തെരഞ്ഞെടുക്കണമെന്നാണ് മെർക്കലിന്റെ ആവശ്യം. ഊർജസ്വലരായ സ്ത്രീയോ പുരുഷനോ ആണ് യൂറോപ്യൻ യൂണിയന്റെ തലപ്പത്ത് വരേണ്ടതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അഭിപ്രായപ്പെട്ടു.
ബ്രെക്സിറ്റിന്റെ മധ്യസ്ഥയായിരുന്ന മാർഗ്രെത്ത് വെസ്റ്റേജർ, മധ്യ വലതുപക്ഷ പാർട്ടിയുടെ ഫ്രാൻസിലെ നേതാവ് മിച്ചൽ ബാർനിയർ, ഡച്ച് സോഷ്യൽ ഡെമോക്രാറ്റ് ഫ്രാൻസ് ടിമ്മെർസൺ എന്നിവരെയാണ് മാൻഫ്രഡ് വെബ്ബറിനൊപ്പം യൂറോപ്യൻ യൂണിയന്റെ തലപ്പത്തേക്ക് പരിഗണിക്കുന്നത്. അതിനിടെ ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ വിടുതൽ കരാറിലൂടെ ബ്രെക്സിറ്റ് നടപ്പാക്കുന്നതാണ് നല്ലതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അഭിപ്രായപ്പെട്ടു.
Adjust Story Font
16

