Quantcast

മോങ്ക് വിറാതുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ മ്യാന്‍മറില്‍ പ്രതിഷേധം

MediaOne Logo

Web Desk

  • Published:

    31 May 2019 10:52 AM IST

മോങ്ക് വിറാതുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ മ്യാന്‍മറില്‍ പ്രതിഷേധം
X

മ്യാന്‍മര്‍ ദേശീയവാദിയും ബുദ്ധ സന്യാസിയുമായ മോങ്ക് വിറാതുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധം. സര്‍്ക്കാറിനെ വിമര്‍ശിച്ചതിനാണ് വിറാതുവിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. മോങ്ക് മിറത്തുവിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തെ പിന്തുണക്കുന്ന മുന്നോറോളം പേരാണ് സമരവുമായി രംഗത്തെത്തിയത്. യാങ്കോണിലെ ഷ്വേഡഗോണ്‍ പഗോഡയിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്.

സമീപകാലത്തെ റാലികളിൽ വിരത്തു ആങ് സാന്‍ സൂചി സര്‍ക്കാറിനെതിരെ ശക്തമായ നിലപാടാണെടുത്തത്. സര്‍ക്കാറനെതിരെ അഴിമതി ആരോപണമുന്നയിക്കുക്കുകയും, ഭരണഘടന പരിഷ്കാരത്തെ എതിര്‍ത്തും സൈന്യത്തിന്‍റെ അധികാരെ വെട്ടി ചുരുക്കണമെന്നടക്കമുള്ള ആവശ്യങ്ങളുമായി രംഗത്തെത്തിയിരുന്നു. ഗവണ‍്മെന്‍റിനെ പരസ്യമായി വിമര്‍ശിച്ചതില്‍ രണ്ട് ദിവസം മുമ്പാണ് യാങ്കോണ്‍ കോടതി അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. 2011 ല്‍ പട്ടാളം ഭരണം അവസാനിച്ചതിന് ശേഷമുള്ള മ്യാന്‍മറിലെ പ്രമുഖ നേതാവാണ് വിരത്തു. കടുത്ത മുസ്ലിം വിരുദ്ധ സമീപനം കൈകോളുന്ന വ്യക്തി കൂടിയാണ് മോങ്ക് വിരത്തു.

TAGS :

Next Story