മെക്സിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തി അമേരിക്ക; അനധികൃത കുടിയേറ്റത്തെ ചെറുക്കാനെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
തെക്കേ അമേരിക്കന്‍ അതിര്‍ത്തിയില്‍ പ്രതിസന്ധി സൃഷ്ടിക്കാനുള്ള ട്രംപിന്‍റെ നടപടികളുടെ തുടര്‍ച്ചയാണിതെന്നും മെക്സിക്കന്‍ രാഷ്ട്രിയ നിരീക്ഷകനായ ജെയ്സെസ് സീഡ് അഭിപ്രായപ്പെട്ടു

മെക്സിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തി അമേരിക്ക. മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തിയതായി പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.ജൂണ്‍ പത്ത് മുതല്‍ നികുതി പ്രാബല്യത്തില്‍ വരും.
ട്വീറ്റിലൂടെ ട്രംപ് തന്നെയാണ് തീരുമാനം അറിയിച്ചത്. അനധികൃത മെക്സിക്കന്‍ കുടിയേറ്റത്തെ ചെറുക്കാനാണ് പുതിയ നടപടിയെന്ന് പറഞ്ഞ ട്രംപ് അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തിയിലുള്ള പ്രതിസന്ധി മറികടക്കാന്‍ ഈ നടപടി അനിവാര്യമാണെന്ന് അറിയിച്ചു.
ട്രംപിന്‍റെ നടപടി വിനാശകരമെന്നാണ് മെക്സിക്കന്‍ രാഷ്ട്രിയ നിരീക്ഷകനായ ജെയ്സെസ് സീഡ് അഭിപ്രായപ്പെട്ടത്. തെക്കേ അമേരിക്കന്‍ അതിര്‍ത്തിയില്‍ പ്രതിസന്ധി സൃഷ്ടിക്കാനുള്ള ട്രംപിന്‍റെ നടപടികളുടെ തുടര്‍ച്ചയാണിതെന്നും അദേഹം അഭിപ്രായപ്പെട്ടു.
അതേസമയം ഇന്നലെ മെക്സിക്കന്‍ അതിര്‍ത്തിവഴി യു എസിലേക്ക് കടക്കാന്‍ ശ്രമിച്ച ആയിരം പേരടങ്ങുന്ന ഗ്രൂപ്പിനെ പിടികൂടിയതായി അമേരിക്കന്‍ അതിര്‍ത്തി സേന അറിയിച്ചു. .
നേരത്തെ ഫെബ്രുവരിയില്‍ യു.എസ്-മെക്സിക്കോ ബോര്‍ഡറില്‍ ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലടക്കം മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നും ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു
Adjust Story Font
16

