അമേരിക്കയിലെ വിര്‍ജീനിയയിലുണ്ടായ വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു; പ്രതി സ്വയം വെടിവെച്ച് മരിച്ചു
സിറ്റി കൗൺസിൽ ഓഫീസിലെ ജീവനക്കാരനായിരുന്ന പ്രതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്ഥാപനത്തിലെത്തി വെടിവെപ്പ് നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

അമേരിക്കയിലെ വിര്‍ജീനിയയിലുണ്ടായ വെടിവെപ്പില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. വിര്‍ജീനിയയിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ പ്രാദേശിക സമയം നാല് മണിക്കാണ് വെടിവെപ്പുണ്ടായത്. സിറ്റി കൗൺസിൽ ഓഫീസിലെ ജീവനക്കാരനായിരുന്നു പ്രതി.
ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്ഥാപനത്തിലെത്തി വെടിവെപ്പ് നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വെടിവെപ്പിന്റെ കാരണം വ്യക്തമല്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. മൂന്ന് നില കെട്ടിടത്തിലെ ഓരോ നിലയിലെ തൊഴിലാളികള്‍ക്ക് നേരെയും ഇയാള്‍ നിറയൊഴിച്ചെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
അക്രമിയുടെ പേരുവിവരങ്ങളൊന്നും പൊലീസ് പുറത്തു വിട്ടിട്ടില്ല. വിര്‍ജീനിയ ബീച്ചിലെ ഏറ്റവും ദുഃഖം നിറഞ്ഞ ദിനമാണിതെന്ന് മേയര്‍ ബോബി ഡെയര്‍ പറഞ്ഞു. പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു
Adjust Story Font
16

